Updated on: 26 December, 2022 10:36 AM IST
Indian farmers sown rabi crops around 620.62 Lakh hectares says Union Agricultural Ministry

ഇന്ത്യയിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 620.62 ലക്ഷം ഹെക്ടറിൽ റാബി വിളകൾ വിതച്ച് കർഷകർ, കഴിഞ്ഞ വിളവെടുപ്പ് സീസണിൽ നിന്ന് 4.4 ശതമാനം വരെ വർദ്ധനവുണ്ടായതായി കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം, ഇതേ കാലയളവിൽ അകെ മൊത്തം 594.62 ലക്ഷം ഹെക്ടറിലായിരുന്നു റാബി വിളകൾ വിതച്ചത്. എല്ലാ റാബി വിളകളിലുമായി 25.99 ലക്ഷം ഹെക്ടറിൽ വിളകൾ വിതച്ചതിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത് ഗോതമ്പിന്റെ കാര്യത്തിലാണ്, ഗോതമ്പ് വിസ്തൃതി 302.61ൽ നിന്ന് 312.26 ലക്ഷം ഹെക്ടറായി, ഇത് കഴിഞ്ഞ വർഷത്തിൽ നിന്ന് ഏകദേശം 9.65 ലക്ഷം ഹെക്ടർ തോതിൽ വർദ്ധനവ് കാണിക്കുന്നു.

റാബി വിളകളുടെ വിതയ്ക്കൽ പുരോഗമിക്കുന്നുണ്ടെങ്കിലും, ഈ വർഷം (312.26) 23-12-2022 വരെ ഗോതമ്പ് കൊണ്ടുവന്നത് സാധാരണ റാബി വിതച്ച സ്ഥലത്തേക്കാളും (304.47) കഴിഞ്ഞ വർഷത്തെ മൊത്തം വിതച്ച സ്ഥലത്തേക്കാളും (304.70) കൂടുതലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ഗോതമ്പ് ലഭ്യതയ്ക്കും, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്കും ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗോതമ്പിന്റെ വിസ്തൃതിയിലെ വർധന ഉറപ്പ് നൽകുന്നതാണെന്ന് കാർഷിക മന്ത്രാലയം പറഞ്ഞു. ഈ വർഷം ഗോതമ്പിന്റെ റെക്കോർഡ് ഉൽപാദനവും പ്രതീക്ഷിക്കുന്നു എന്ന് കാർഷിക മന്ത്രലായം വ്യക്തമാക്കി.

എണ്ണക്കുരു വിഭാഗത്തിൽ, ഈ റാബി സീസണിൽ എണ്ണക്കുരു വിസ്തൃതി വർധിപ്പിക്കുന്നതിൽ റാപ്പിസീഡും കടുകും പരമാവധി സംഭാവന നൽകി. കടുക് വിതച്ച വിസ്തൃതി 2021-22ൽ 85.35 ലക്ഷം ഹെക്ടറിൽ നിന്ന് 2022-23ൽ 92.67 ലക്ഷം ഹെക്ടറായി 7.32 ലക്ഷം ഹെക്ടറായി വർധിച്ചു. എണ്ണക്കുരുക്കൃഷിയുടെ വർധിച്ച വിസ്തൃതി  8.20 ലക്ഷം ഹെക്ടറാണ്, അതിൽ റാപ്സീഡ്, കടുക് എന്നിവ മാത്രം 7.32 ലക്ഷം ഹെക്ടറാണ് വർദ്ധനവുണ്ടായതായി കാണിക്കുന്നത്.

കഴിഞ്ഞ 2 വർഷമായി പ്രത്യേക കടുക് മിഷൻ നടപ്പിലാക്കുന്നത് കാരണം, കടുക് കൃഷിയിൽ കർഷകരുടെ താൽപര്യം വർദ്ധിച്ചു, ഇത് കടുകിന്റെ കൃഷി വർധനവിന്റെ ഒരു പ്രധാന കാരണമായി, കൃഷി, കർഷക ക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകളുടെ സമയോചിതമായ വിതരണം, ഈ വർഷത്തെ റാബി വിളകളുടെ  കാർഷികോൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് കാരണമായി. വിസ്തൃതിയിൽ വലിയ വർദ്ധനവിന് ഈ ഇടപെടലുകൾ കാരണമായെന്നും മന്ത്രാലയം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: രാസവളങ്ങൾക്ക് സബ്‌സിഡി നൽകുന്നതു കുറയ്ക്കാൻ സാധ്യത: കേന്ദ്രം

English Summary: Indian farmers sown rabi crops around 620.62 Lakh hectares says Union Agricultural Ministry
Published on: 26 December 2022, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now