Updated on: 10 May, 2023 2:50 PM IST
രാജ്യത്ത് ആപ്പിൾ ഇറക്കുമതിയ്ക്ക് നിരോധനം..കൂടുതൽ വാർത്തകൾ

1. ആപ്പിൾ ഇറക്കുമതിയ്ക്ക് ഇന്ത്യയിൽ വിലക്ക്. കിലോയ്ക്ക് 50 രൂപയിൽ താഴെ വില വരുന്ന ആപ്പിളുകളുടെ വരവ് കേന്ദ്രസർക്കാർ നിരോധിച്ചു. കൂടാതെ 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യമാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. എന്നാൽ ഭൂട്ടാനിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിബന്ധന ബാധകമല്ല. യുഎസ്, ഇറാന്‍, ബ്രസീല്‍, യുഎഇ, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി, ഇറ്റലി, തുര്‍ക്കി, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും ആപ്പിൾ കയറ്റുമതി ചെയ്യുന്നത്.

കൂടുതൽ വാർത്തകൾ: കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍: ഇപ്പോള്‍ അപേക്ഷിക്കാം

2. വിള ഇന്‍ഷുറൻസ് കുടിശ്ശിക ഉടൻ തീർക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എഫ്.പി.ഒകള്‍ക്കും കൃഷികൂട്ടങ്ങള്‍ക്കും ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമനെയും മുതിര്‍ന്ന കര്‍ഷകന്‍ ജോര്‍ജ് കുഴിക്കണ്ടത്തെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഗുണമേന്മയുള്ള കാര്‍ഷിക ഉത്പ്പന്നങ്ങൾക്ക് കേരളാഗ്രോ ബ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കേരളത്തിലെ കാര്‍ഷിക രംഗം വളര്‍ച്ചയുടെ പാതയിലെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

3. മാതൃക ചെറുധാന്യ തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ജഗൻസ് മില്ലറ്റ് ബാങ്കും തിരുവല്ല MTSS സ്‌കൂളും സംയുക്തമായാണ് മാതൃക മില്ലറ്റ് തോട്ടം ഒരുക്കിയത്. അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023നോട് അനുബന്ധിച്ച് ആരോഗ്യത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി നടന്നത്.

4. ആലപ്പുഴയിൽ കര്‍ഷകർക്ക് പരിശീലനം നൽകുന്നു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടക്കുക. മെയ് 17,18 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തലിലും 24,25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലിലും പരിശീലനം ലഭിക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങൾക്ക്: 0479-2457778, 0479-2452277.

5. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു. കേരളത്തിൽ കനത്ത മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീവ്ര ന്യൂനമർദം മോക്ക ചുഴലിക്കാറ്റായി മാറും. എന്നാൽ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം,കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ 80 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

English Summary: Indian government has banned the import of apples priced below Rs 50 per kg
Published on: 10 May 2023, 02:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now