14,000 ട്രെയിനുകൾ നിശ്ചലമായി യാർഡുകളിൽ ,23 മില്യൺ റെയിൽ യാത്രികർ വീട്ടിൽ ലോക്ക്ഡൗണിലും
ഇന്ത്യൻ റെയിൽവേയുടെ പിറന്നാൾ നിശബ്ദം കടന്നു പോയി.ഇന്നലെ, ഏപ്രിൽ 16 ന് ഇന്ത്യൻ ട്രെയിൻ ഗതാഗതത്തിന് 167 വയസ്സ് തികഞ്ഞു.
കൃത്യം 167 വർഷം മുമ്പ്, 1853-ലെ ഏപ്രിൽ 16ന്, ഉച്ചതിരിഞ്ഞ് 3:35-നായിരുന്നു 21 ആചാര വെടികളുടെ അകമ്പടിയോടു കൂടി ഒരു തീവണ്ടി ഇന്ത്യയിൽ തീവണ്ടി ഗതാഗതത്തിന് തുടക്കം കുറിച്ചത്.
14 ബോഗികളിലായി 400 യാത്രക്കാരെ കൊണ്ട് ബോംബെയിലെ ബോറി-ബന്ദറിൽ നിന്നും താനെ വരെ 34 കിലോമീറ്റർ ദൂരമായിരുന്നു അതിന്റ കന്നിയാത്ര.സാഹിബ്, സുൽത്താൻ,സിന്ധ് എന്നീ മൂന്ന് ലോക്കോമോട്ടീവുകളായിരുന്നു യാത്രക്കാരെയും കൊണ്ട് തീ തുപ്പി മുന്നോട്ടു നീങ്ങിയത്.
ഒന്നരനൂറ്റാണ്ടിനിപ്പുറം, ഇന്ത്യൻ റെയിൽവേയുടെ 167 വയസ് ആഘോഷിക്കുമ്പോൾ 25 ദിവസമായി ഒരൊറ്റ യാത്രാ ട്രെയിൻ പോലും ട്രാക്കിലില്ലാതെ ഭാരതത്തിന്റെ പേരുമാറ്റി അങ്ങോളമിങ്ങോളം തീവണ്ടിപ്പാതകൾ നിശ്ചലമായി കിടക്കുന്നു.
തുടങ്ങിയിടത്തു നിന്നും ഇന്ത്യൻ റെയിൽവേ ഇപ്പോളെത്തിനിൽക്കുന്നത് 14, 000 തീവണ്ടികളും 23 മില്യൺ യാത്രക്കാരുമുള്ള ബൃഹദ്ശൃംഖലയായാണ്.