രാജ്യത്തെ പ്രധാന ഗതാഗത മാർഗമാണ് റെയിൽവേ. ഇന്ത്യൻ റെയിൽവേ (Indian Railway) ഇപ്പോഴിതാ യാത്രക്കാർക്കായി ടിക്കറ്റ് ബുക്ക് (Ticket booking) ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ഓൺലൈനായും മറ്റും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സാധിക്കാത്ത സാധാരണ ജനങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ (Post Office) നിന്നും ഇനിമുതൽ ടിക്കറ്റ് എടുക്കാം. രാജ്യത്തെ ഗ്രാമീണ മേഖലയെ കണക്കിലെടുത്താണ് റെയിൽവേ ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ ഗതാഗതം സാധാരണക്കാരന് കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാക്കാൻ ഈ രീതി സഹായിക്കും.
രാജ്യത്തുടനീളമുള്ള 45,000 പോസ്റ്റ് ഓഫീസുകളിൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ് ക്രമീകരിച്ചിട്ടുണ്ട്. അടുത്തിടെ ഖജുരാഹോയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിൻ ടിക്കറ്റ് എടുക്കുന്നതിൽ ഇനി പ്രശ്‌നമില്ലെന്ന് റെയിൽവേ മന്ത്രിയും അറിയിച്ചിരുന്നു. അതായത്, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പോസ്റ്റ് ഓഫീസിൽ നിന്ന് ടിക്കറ്റ് എടുക്കാം.
ടിക്കറ്റ് റിസർവേഷൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും
സ്റ്റേഷനിൽ നിന്ന് ദൂരെ താമസിക്കുന്നവർക്ക് പലപ്പോഴും ടിക്കറ്റ് എടുക്കുക എന്നത് അസൗകര്യമായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് റെയിൽവേ റിസർവേഷനായി തപാൽ ഓഫീസുകളിൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Indian Railway New Rules: ലഗേജ് കൂടിയാൽ നടപടി, ഈ നിയമങ്ങൾ ശ്രദ്ധിക്കുക!
ഈ പോസ്റ്റ് ഓഫീസുകളിൽ റെയിൽവേ ടിക്കറ്റ് റിസർവേഷൻ ബുക്കിങ് ജോലികൾക്ക് പരിശീലനം ലഭിച്ച പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള ഹാർഡ്‌വെയർ റെയിൽവേ നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
ഈ പദ്ധതിയിലൂടെ, നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസുകളിൽ നിന്ന് റിസർവേഷൻ ചെയ്യാനുള്ള സൗകര്യം ലഭിക്കും. നിലവിൽ റെയിൽവേ പോസ്റ്റ് ഓഫീസുകളിൽ നൽകുന്ന റിസർവേഷൻ സൗകര്യം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും റെയിൽവേ അഭ്യർഥിച്ചു.
ഇ-ടിക്കറ്റിങ്ങിന്റെ പുതിയ സൗകര്യം
കാത്തിരിപ്പിൽ നിന്നും നീണ്ട ക്യൂവിൽ നിന്നും യാത്രക്കാരെെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഇ-ടിക്കറ്റിങ് എന്ന പുതിയ സൗകര്യം ആരംഭിച്ചു. ഇതുപ്രകാരം, യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, പ്രതിമാസ പാസുകൾ എന്നിവ പുതുക്കുന്നതിന് റെയിൽവേ യാത്രക്കാർക്ക് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും.
പേടിഎം, ഫോൺപേ, ഫ്രീചാർജ് തുടങ്ങിയ യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്പുകളിൽ നിന്ന് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഇതിലൂടെ യാത്രക്കാർക്ക് എടിവിഎം സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാനും സാധിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് ഫോൺ വഴി ഡിജിറ്റൽ പണമിടപാട് നടത്തി ടിക്കറ്റ് എടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE; ദിവസവും 70 രൂപ, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്പത്ത്!
ഇന്ത്യൻ റെയിൽവേ അടുത്തിടെ ലഗേജിന്റെ ഭാരത്തിലും മാറ്റം കൊണ്ടു വന്നിരുന്നു. അതായത്, പറഞ്ഞിരിക്കുന്ന ലഗേജിൽ കൂടുതലായി ഭാരത്തിൽ ആരെങ്കിലും യാത്ര ചെയ്‌താൽ പ്രത്യേക നിരക്ക് അടയ്ക്കണം. ഇതിനായി നിങ്ങൾക്ക് ഒരു മാർജിനൽ അലവൻസും അനുവദിച്ചിരിക്കുന്നു. വിവിധ ക്ലാസുകൾ അടിസ്ഥാനമാക്കിയാണ് ലഗേജിനുള്ള സൗജന്യ അലവൻസ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്.