1. News

IRCTCയിലൂടെ 80,000 രൂപ വരെ വീട്ടിലിരുന്ന് സമ്പാദിക്കാം: അധിക വരുമാനത്തിന് ഇത് മികച്ച ഓപ്ഷൻ

IRCTCയുടെ സഹായത്തോടെ നിങ്ങൾക്ക് ഓരോ മാസവും ആയിരക്കണക്കിന് രൂപ സമ്പാദിക്കാം. ഇത് നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനം കണ്ടെത്താനുള്ള മാർഗമെന്നതാണ് മറ്റൊരു പ്രത്യേകത.

Anju M U
irctc
IRCTCയിലൂടെ 80,000 രൂപ വരെ വീട്ടിലിരുന്ന് സമ്പാദിക്കാം...

ഒരു അഡീഷണൽ വരുമാനം കൂടി വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അതിനുള്ള മികച്ച ആശയമാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങൾക്ക് റെയിൽവേയുമായി ചേർന്ന് ബിസിനസ് തുടങ്ങുന്നതിനുള്ള മികച്ച മാർഗമാണിത്.

ബന്ധപ്പെട്ട വാർത്തകൾ: Indian Railway: ഓരോ ട്രെയിൻ യാത്രക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) റെയിൽവേയുടെ സേവനത്തിലൂടെ നിങ്ങൾക്കും സമ്പാദിക്കാം. ഇതിലൂടെ ടിക്കറ്റ് ബുക്കിങ് മുതൽ നിരവധി സൗകര്യങ്ങളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കുന്നത്. IRCTCയുടെ സഹായത്തോടെ നിങ്ങൾക്ക് ഓരോ മാസവും ആയിരക്കണക്കിന് രൂപ സമ്പാദിക്കാം. ഇത് നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനം കണ്ടെത്താനുള്ള മാർഗമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇതിനായി നിങ്ങൾ ഒരു ടിക്കറ്റ് ഏജന്റ് ആയാൽ മതി. അതായത്, റെയിൽവേ കൗണ്ടറുകളിൽ ക്ലാർക്കുമാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി പോലെ നിങ്ങൾക്കും ഇത് വരുമാന മാർഗമാക്കാം.
ഇന്ത്യൻ റെയിൽവേയിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങാണ് കൂടുതലും നടക്കുന്നത്. യാത്രക്കിടയിലുള്ള കാറ്ററിങ് സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം തന്നെ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യൻ റെയിൽവേയിൽ ആകെ റിസർവ് ചെയ്ത ടിക്കറ്റുകളുടെ 55% ഓൺലൈൻ മീഡിയം വഴിയാണ് ബുക്ക് ചെയ്യുന്നത്. അതിനാൽ, കുറച്ച് അധിക പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് IRCTC-യിൽ അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റായി മാറുകയും 80,000 രൂപ വരെ സമ്പാദിക്കുകയും ചെയ്യാം.

ടിക്കറ്റ് ഏജന്റുമാർക്ക് തത്കാൽ, വെയിറ്റിംഗ് ലിസ്റ്റ് മുതൽ RAC വരെയുള്ള എല്ലാത്തരം ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഓരോ ബുക്കിംഗിലും ഇടപാടിലും അവർക്ക് നല്ല കമ്മീഷനാണ് നൽകുന്നത്.

എങ്ങനെ IRCTC ഏജന്റാകാം…

ഇതിനായി, ആദ്യം നിങ്ങൾ IRCTC വെബ്സൈറ്റ് സന്ദർശിച്ച് ഏജന്റാകാൻ അപേക്ഷിക്കണം. അതിനുശേഷം നിങ്ങൾ അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റായി മാറുന്നതാണ്. തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് മാസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാം. നോൺ എസി കോച്ച് (Non AC coach) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ടിക്കറ്റിന് 20 രൂപയും എസി ക്ലാസ് (AC class) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ടിക്കറ്റിന് 40 രൂപയും കമ്മീഷനായി ലഭ്യമാണ്. ഇതുകൂടാതെ ടിക്കറ്റ് നിരക്കിന്റെ ഒരു ശതമാനവും ഏജന്റിന് നൽകുന്നു.

ഐആർസിടിസിയുടെ ഏജന്റ് ആകുന്നതിന്റെ മറ്റൊരു വലിയ നേട്ടം ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പരിധിയില്ല എന്നതാണ്. ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് എത്ര ടിക്കറ്റുകൾ വേണമെങ്കിലും ബുക്ക് ചെയ്യാം. മാത്രമല്ല, 15 മിനിറ്റിനുള്ളിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഒരു ഏജന്റ് എന്ന നിലയിൽ, ട്രെയിനുകൾക്ക് പുറമെ ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളും നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:മെയ് 31ന് രാജ്യവ്യാപകമായി ട്രെയിൻ സർവീസ് ഉണ്ടാകില്ല! കാരണമിതാണ്…

ഒരാൾക്ക് പ്രതിവർഷം 3,999 രൂപ ഏജന്റ് ഫീസായി നൽകും. രണ്ട് വർഷത്തിൽ ഇത് നിങ്ങൾക്ക് 6,999 രൂപയായി ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിന്റെ എണ്ണം അനുസരിച്ച് കൂടുതൽ സമ്പാദിക്കാനുമാകും.

English Summary: Earn Up To Rs 80,000 At Home: IRCTC Provides You An Opportunity For Extra Income

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds