സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാഗ്പ്പൂർ ഡിവിഷനിലും മോത്തിബാഗ് വർഷോപ്പിലുമാണ് ഒഴിവുകൾ. ആകെ 772 ഒഴിവുകളാണുള്ളത്. ഒരു വർഷത്തെ പരിശീലനമുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷകൾ അയക്കുവാനും ഔദ്യോഗിക വെബ്സൈറ്റായ https://secr.indianrailways.gov.in സന്ദർശിക്കാവുന്നതാണ്.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7 വരെ അപേക്ഷിക്കാം.
തസ്‌തികകളുടെ വിശദവിവരങ്ങൾ
ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോ (ഇംഗ്ലിഷ് / ഹിന്ദി)/ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലമർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്റർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടേണർ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നിഷ്യൻ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, കേബിൾ കട്ടർ, സെക്രട്ടേറിയൽ പ്രാക്ടിസ്.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് 50% മാർക്കോടെ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)/ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി)
പ്രായപരിധി
15 വയസ്സിനും 24വയസ്സിനും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
സ്റ്റൈപൻഡ്
ചട്ടപ്രകാരം
തിരഞ്ഞെടുപ്പ്
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.