ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നു . ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക്കാണ് നിരോധിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ തീരുമാനം നടപ്പിലാക്കാനാണ് റെയില്‍വേയുടെ തീരുമാനം.ആദ്യ ഘട്ടത്തില്‍ 360 പ്രധാന സ്‌റ്റേഷനുകളില്‍ 1,853 ക്രഷിംഗ് മെഷീനുകള്‍ സ്ഥാപിക്കും . ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗിനോടും ടൂറിസ വികസന കോര്‍പ്പറേഷനോടും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പുനരുപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
റെയില്‍വെ സ്‌റ്റേഷനിലും തീവണ്ടിക്കുള്ളിലും വില്‍പന നടത്താന്‍ അനുമതിയുള്ള കച്ചവടക്കാര്‍ പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ഇതര ബാഗുകള്‍ ഉപയോഗിക്കണമെന്നും ജീവനക്കാര്‍ക്കും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.തുടക്കമെന്ന നിലയില്‍ പ്ലാസ്റ്റിക് നിര്‍മിത വെള്ളക്കുപ്പികള്‍ യാത്രക്കാരില്‍ നിന്ന് തിരികെ വാങ്ങുന്ന രീതിക്ക് ഐ.ആര്‍.സി.ടി.സി തുടക്കമിട്ടേക്കും.