Updated on: 2 April, 2021 8:27 PM IST
Indian Railways

2020- 21 സാമ്പത്തികവർഷം  അവസാനിക്കുമ്പോൾ കോവിഡ്  വെല്ലുവിളികൾക്ക് ഇടയിലും   തീവണ്ടി മാർഗം ഉള്ള ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടം പിന്നിട്ട് ഇന്ത്യൻ റെയിൽവേ. 

കഴിഞ്ഞവർഷത്തെ 1209.32 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 1.93% അധികം, അതായത് 1232.63 ദശലക്ഷം ടണ്ണിന്റെ ചരക്കുനീക്കം എന്ന നേട്ടമാണ് ഇന്ത്യൻ റെയിൽവേ നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന മാസത്തോടെ പിന്നിട്ടത്

ഇക്കാലയളവിൽ ചരക്കു നീക്കത്തിൽ നിന്നും  1,17,386.0 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 1,13,897.20 കോടി രൂപയേക്കാൾ മൂന്ന് ശതമാനം അധികമാണ് ഇത്.

2021 മാർച്ച് മാസം  130.38  ദശലക്ഷം ടൺ ചരക്കുകളാണ് തീവണ്ടിമാർഗം രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ (103.05 ദശലക്ഷം ടൺ) 27.33  ശതമാനം അധികമാണ് ഇത് 

2021 മാർച്ച് മാസം തീവണ്ടി മാർഗം ഉള്ള ചരക്ക് നീക്കത്തിലൂടെ 12,887.71 കോടിരൂപയാണ് ഇന്ത്യൻ  റെയിൽവേയ്ക്ക്  വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ( 10,215.08)

26.16 ശതമാനം അധികമാണ് ഇത് 

നിലവിലെ റെയിൽ ശൃംഖലകളിൽ കൂടെയുള്ള ചരക്ക് തീവണ്ടികളുടെ യാത്രാ വേഗത്തിലും വലിയതോതിലുള്ള പുരോഗതി ദൃശ്യമായിട്ടുണ്ട്. 2021 മാർച്ച് മാസം ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ  45.6 കിലോമീറ്ററായാണ് രേഖപ്പെടുത്തിയത്. 

ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തെ വേഗത്തെക്കാൾ (24.93 കിമി /മണിക്കൂർ ) 83 ശതമാനം അധികമാണ്.

English Summary: Indian Railways tops freight record despite Covid challenges
Published on: 02 April 2021, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now