1. News

ഇന്ത്യൻ റെയിൽവേ, കര്‍ഷകര്‍ക്കായി സ്പെഷ്യൽ ട്രെയിനുകൾ ഇറക്കുന്നു

കര്‍ഷകര്‍ക്ക് സ്പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യം സര്‍വീസ്. കര്‍ഷകരുടെ ചരക്കു നീക്കം സുഗമമാക്കാനും വിവിധ വിപണന കേന്ദ്രങ്ങളെ ബന്ധിപ്പിയ്ക്കാനും ആഴ്ചയിൽ ഒരിയ്ക്കലാകും സര്‍വീസ്.

Meera Sandeep
Kisan Special Train
Kisan Special Train

കര്‍ഷകര്‍ക്ക് സ്പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യം സര്‍വീസ്. കര്‍ഷകരുടെ ചരക്കു നീക്കം സുഗമമാക്കാനും വിവിധ വിപണന കേന്ദ്രങ്ങളെ ബന്ധിപ്പിയ്ക്കാനും ആഴ്ചയിൽ ഒരിയ്ക്കലാകും സര്‍വീസ്.

കര്‍ഷകര്‍ക്കായി ചരക്കു ഗതാഗതത്തിന് പ്രത്യേക ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി 11 മുതൽ അഗർത്തലയിൽ നിന്ന് ഹൗറയിലേക്കും ഉൾപ്പെടെയാണ് കിസാൻ പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നത്. വടക്ക് കിഴക്കൻ മേഖലകളിൽ കര്‍ഷകരുടെ ഗതാഗതം എളുപ്പമാക്കുന്നതിൻെറ ഭാഗമായാണ് പുതിയ സര്‍വീസുകൾ.

കിസാൻ സ്പെഷ്യൽ ട്രെയിനുകൾ ആണ് ആരംഭിയ്ക്കുന്നത്. അഗർത്തലയിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ രാത്രി 7.15 ന് പുറപ്പെട്ട് ശനിയാഴ്ച സിയാൽഡയിലെത്തുന്ന രീതിയിലാണ് ട്രെയിൻ സര്‍വീസ് നടത്തുന്നത്. പാൽ, മാംസം, മത്സ്യം എന്നിവയുൾപ്പെടെ പെട്ടെന്ന് നശിച്ചു പോകുന്ന വസ്തുക്കളും മറ്റ് കാർഷിക ഉൽ‌പന്നങ്ങളും വേഗത്തിൽ നീക്കുന്നതിനായാണ് ഇന്ത്യൻ റെയിൽ‌വേ കിസാൻ സർവീസുകൾ ആരംഭിച്ചത്.

ചായ, റബ്ബർ, മഞ്ഞൾ, കുരുമുളക്, കടുക്, സോയാബീൻ, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിൾ, ഇഞ്ചി, കിവി, പാഷൻ ഫ്രൂട്ട്, മുളക്, ഏലം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ എല്ലാം കിസാൻ റെയിൽ വഴി കൈമാറ്റം ചെയ്യാൻ ആകും. സ്പെഷ്യൽ ട്രെയിനുകൾ വഴി പഴങ്ങളും പച്ചക്കറികളും കടത്തുന്നതിന് 50% സബ്‌സിഡി നൽകുന്നു. കൂടുതൽ വിപണികളുമായി ഉൽ‌പാദന കേന്ദ്രങ്ങളെ ഉൾപ്പെടെ ബന്ധിപ്പിയ്ക്കുന്നതിൻെറ ഭാഗമായാണ് സ്‌പെഷ്യൽ ട്രെയിനുകൾ.

ഫെബ്രുവരി 11 മുതലാണ് ആഴ്ചയിൽ ഒരിയ്ക്കൽ ട്രെയിനുകൾ സര്‍വീസ് നടത്തുന്നത്. സമയ ക്രമം പാലിച്ച് പ്രത്യേക പാതകളിലൂടെ മാത്രമാകും ട്രെയിൻ സര്‍വീസ്. സമയനിഷ്ഠ കർശനമായി പാലിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തും.

English Summary: Indian Railways launches special trains for farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds