Updated on: 27 December, 2022 2:28 PM IST
India's covid19 cases are rising; it has increased 11% from last week

ഇന്ത്യയിലെ കോവിഡ് -19ന്റെ മൊത്തത്തിലുള്ള കേസ്, കഴിഞ്ഞ ആഴ്ചയിലെ 1,103-ൽ നിന്ന് 11% ഉയർന്ന് 1,219 ആയി. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും അണുബാധയിൽ നേരിയ വർധനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ഉയർച്ച പുതിയ വൈറസ് ഉപ-വകഭേദങ്ങളുടെ വ്യാപനത്തിന്റെ ആദ്യകാല സൂചനയാണോ, അതോ ചൈനയിൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നടത്തുന്ന കൂടുതൽ പരിശോധനയുടെ ഫലമാണോ എന്ന് വ്യക്തമല്ല. ചൈന പോലുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന കോവിഡ്-19 കേസുകളുടെ സമീപകാല റിപ്പോർട്ടുകൾ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഭീതിയുടെ അലാറം മുഴക്കലാണ്.

രാജ്യത്ത് കൊവിഡ്-19 കേസുകൾ ഉണ്ടാകാനുള്ള സാധ്യതയെയും, ഒപ്പം കോവിഡിന്റെ കുതിച്ചുചാട്ടം തടയാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ ആകെ 157 കോവിഡ് -19 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടു, കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 196 കേസുകളിൽ നിന്ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതേ കാലയളവിൽ രാജ്യത്തു കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സജീവമായ കോവിഡ് കേസുകൾ നിലവിൽ 3,421 എണ്ണം രേഖപ്പെടുത്തി. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.01 ശതമാനമാണ്. പ്രതിവാര, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 0.18 ശതമാനവും 0.32 ശതമാനവുമാണ്. 

ചില രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ കോവിഡ് ആശുപത്രികളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 'ലോകമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യയിലും കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിച്ചേക്കാം; അതിനാൽ ഉപകരണങ്ങൾ, പ്രക്രിയകൾ, മാനവ വിഭവശേഷി എന്നിവയുടെ കാര്യത്തിൽ മുഴുവൻ കോവിഡ് ഇൻഫ്രാസ്ട്രക്ചറും പ്രവർത്തന സജ്ജമായ അവസ്ഥയിലാണെന്നത് ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്' , എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. ആശുപത്രികളിലെ ക്ലിനിക്കൽ തയ്യാറെടുപ്പ് നിർണായകമാണ്, സർക്കാരും സ്വകാര്യ ആശുപത്രികളും മോക്ക് ഡ്രില്ലുകൾ നടത്തുന്നുണ്ടെന്ന് മാണ്ഡവ്യ പറഞ്ഞു. 

സംസ്ഥാന ആരോഗ്യ മന്ത്രിമാർ അതത് സംസ്ഥാനങ്ങളിലെ മോക്ക് ഡ്രില്ലുകൾ അവലോകനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. 7 ദിവസത്തെ ശരാശരി 1.3 ലക്ഷം കേസുകൾ ഉള്ളതിനാൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തരംഗത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായി ജപ്പാൻ തുടരുന്നു, യു‌എസ്‌എയും ദക്ഷിണ കൊറിയയും പിന്തുടരുന്നു. പ്രതിദിനം ശരാശരി 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് രാജ്യങ്ങൾ; ജർമ്മനി, ബ്രസീൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ കേസുകളുടെ എണ്ണം 30,000 നും 50,000 നും ഇടയിലാണ്, അതേസമയം 20,000-ത്തിലധികം കേസുകളുള്ള ചൈന പട്ടികയിൽ ഏറ്റവുമധികം ബാധിച്ച ഏഴാമത്തെ സ്ഥാനത്താണ്. കേസുകളുടെ പ്രതിദിന ശരാശരിയുടെ കാര്യത്തിൽ, ഇന്ത്യ ആഗോളതലത്തിൽ 61-ാം സ്ഥാനത്താണ്.

ബന്ധപ്പെട്ട വാർത്തകൾ: മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയിൽ എത്തി, കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

English Summary: India's covid19 cases are rising; it has increased 11% from last week
Published on: 27 December 2022, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now