1. News

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയിൽ എത്തി, കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയിൽ എത്തിയതോടെ കേരളം ജാഗ്രതാ നിർദേശം നൽകി.

Raveena M Prakash
Mullaperiyar dam's water level touches 142 feet, Flood alert in Kerala
Mullaperiyar dam's water level touches 142 feet, Flood alert in Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്, ചൊവ്വാഴ്ച അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയിൽ എത്തിയതോടെ കേരളം ജാഗ്രതാ നിർദേശം നൽകി. രാവിലെ 10 മണിയോടെ റിസർവോയറിലെ ജലനിരപ്പ് 142 അടിയായതിനാൽ മൂന്നാമത്തേതും അവസാനത്തേതുമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി ജില്ലാ അധികൃതർ അറിയിച്ചു.

141.95 അടിയിൽ നിന്ന് ജലനിരപ്പ് എത്താൻ മൂന്ന് മണിക്കൂർ എടുത്തു, രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് രാവിലെ 10 മണിക്ക് 142 അടിയായി. ടണൽ ഡിസ്ചാർജ് 750 ക്യുസെക്‌സ് ആയിരുന്നപ്പോൾ ശരാശരി ഇൻഫ്ലോ 1,687.5 ക്യുസെക്‌സും സംഭരണശേഷി 7,666 ദശലക്ഷം ഘനയടിയുമാണ്. 127 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് പതിറ്റാണ്ടുകളായി കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കമാണ്.

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു ഗ്രാവിറ്റി അണക്കെട്ടാണ്. മുൻ നാട്ടുരാജ്യമായ തിരുവിതാംകൂറും; അതായത് ഇപ്പോഴത്തെ കേരളവും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള പാട്ടക്കരാർ പാരമ്പര്യമായി ലഭിച്ച തമിഴ്‌നാട് സംസ്ഥാനം മുല്ലപ്പെരിയാറിനെ ഡീകമ്മീഷൻ ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ഈ വിഷയം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണോ അല്ലയോ എന്ന ചോദ്യത്തിനു ഇപ്പോഴും ഒരു വ്യക്തമായ ഉത്തരമില്ല, എന്നാലും ഉന്നത ദേശീയ സംഘടനകളും വിദഗ്ധ ഏജൻസികളും നടത്തിയ അന്വേഷണങ്ങളുടെയും, പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ജലശാസ്‌ത്രപരമായും ഘടനാപരമായും ഭൂകമ്പപരമായും എല്ലാ അർത്ഥത്തിലും സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി എംപവേർഡ് കമ്മിറ്റി നിഗമനം ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉത്തരേന്ത്യയിലെ ഡൽഹിയിൽ തണുത്ത തരംഗം ശക്തമാകുന്നു...

English Summary: Mullaperiyar dam's water level touches 142 feet, Flood alert in Kerala

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds