Updated on: 28 April, 2021 11:02 AM IST
India's exports of organic food products are increased by more than 50% in 2020-21

കഴിഞ്ഞ സാമ്പത്തിക വർഷമായി (2019-20) താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2020-21-ഇൽ, മൂല്യത്തിന്റെ കാര്യത്തിൽ, 51 % (യൂ എസ് ഡോളർ മില്യൺ) ഉയർന്ന് USD 1040 മില്യൺ (7078 കോടി രൂപ) ആയി.

അളവിന്റെ കാര്യത്തിൽ, 2020-21-ഇൽ, ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 39% ഉയർന്ന് 888,179 മെട്രിക് ടൺ (MT) ആയി. ഇത് 2019-20-ഇൽ 638,998 MT ആയിരുന്നു. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മേഖല ഈ വളർച്ച കൈവരിച്ചത്.

ഓയിൽ കേക്ക് മീലാണ് ഇന്ത്യ കയറ്റുമതി ചെയ്ത പ്രധാന ജൈവ ഉൽപ്പന്നങ്ങളിൽ ഒന്ന്. എണ്ണക്കുരുക്കൾ, പഴച്ചാറുകൾ/കുഴമ്പുകൾ, ഭക്ഷ്യധാന്യങ്ങള്‍, ചോളങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, തേയിലപ്പൊടി,   ഔഷധ സസ്യ ഉൽപ്പന്നങ്ങൾ, ഡ്രൈ ഫ്രൂട്സ്, പഞ്ചസാര, പയർവർഗ്ഗങ്ങൾ, കോഫി,     സുഗന്ധതൈലങ്ങള്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ.

യൂഎസ്എ, യൂറോപ്യൻ യൂണിയൻ, കാനഡ, ഗ്രേറ്റ് ബ്രിട്ടൺ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ, ദക്ഷിണ കൊറിയ തുടങ്ങി 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ജൈവ ഉൽപന്നങ്ങൾ കയറ്റുമതി ചെയുന്നത്.

English Summary: India's exports of organic food products are increased by more than 50% in 2020-21
Published on: 28 April 2021, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now