Updated on: 6 February, 2023 12:43 PM IST
India's Life Mission Initiative will reduce CO2 Emission by 2030 says IEA

കാലാവസ്ഥ വ്യതിയാനത്തിനും സുസ്ഥിര ഉപഭോഗത്തിനുമായി ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള ലൈഫ് സ്റ്റൈൽസ് ഫോർ ദ എൻവയോൺമെന്റ് (LIFE) പദ്ധതി ലോകമെമ്പാടും സ്വീകരിക്കുകയാണെങ്കിൽ, 2030-ൽ 2 ബില്യൺ ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കാനാകും എന്ന് പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ എനർജി ഏജൻസി(International Energy Agency) പറഞ്ഞു. പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കണക്കാക്കുന്ന ഒരു പുതിയ വിലയിരുത്തൽ മുന്നോട്ട് വെച്ചു.

ലൈഫ് ഇന്ത്യയുടെ കീഴിൽ നിർദ്ദേശിച്ചിട്ടുള്ള സംരംഭങ്ങളുടെയും നടപടികളുടെയും ഫലമായി കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം പൂജ്യമായി കുറയുമെന്നും, ഇത് ലോകത്തിനു തന്നെ പുതിയ പാതയിലേക്ക് നയിക്കുന്നതിനും; അതോടൊപ്പം 2030-ഓടെ മലിനീകരണം അഞ്ചിലൊന്നായി കുറയ്ക്കാൻ സാധിക്കുമെന്നും സൂചിപ്പിക്കുന്നു. ഈ സംരംഭത്തിന് കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന നടപടികൾ വ്യക്തികളുടെ സ്വഭാവ മാറ്റങ്ങൾക്കും, സുസ്ഥിര ഉപഭോഗത്തിനും വേണ്ടിയുള്ളതാണ്. പൊതുഗതാഗതത്തിന്റെ വർധിച്ച ഉപയോഗം, Improved heating and Cooling Devices, ഊർജവും ജലവും സംരക്ഷിക്കൽ, മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം കുറയ്ക്കൽ, കൂടുതൽ കാര്യക്ഷമമായ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

IEA കണക്കാക്കുന്നത്, ഈ സംരംഭം ആഗോളതലത്തിൽ നടപ്പിലാക്കുകയാണെങ്കിൽ, 2030-ൽ ഉപഭോക്താക്കളെ ഏകദേശം 440 ബില്യൺ ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നാണ്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 12-ാം ലക്ഷ്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സുസ്ഥിര ഉപഭോഗത്തെയും ഉൽപാദനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ലൈഫ് സംരംഭം. പെരുമാറ്റ മാറ്റങ്ങളും ഉപഭോക്തൃ തിരഞ്ഞെടുപ്പുകളും വിപണികളെയും സർക്കാർ നയങ്ങളെയും പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു പ്രേരകമായി നൽകുമെങ്കിലും, അടിസ്ഥാന സൗകര്യങ്ങളും വിവരങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിൽ നയത്തിന് ഒരു പ്രധാന പങ്കുണ്ട്. G20 പ്രസിഡൻസിക്ക് കീഴിൽ, താപനില വർദ്ധന 1.5C ആയി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നത് ഉറപ്പാക്കാനുള്ള ഒരു മാർഗമായി ഈ ശ്രമം മുന്നോട്ട് വെക്കാൻ കഴിഞ്ഞതിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. 'കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം, താങ്ങാനാകാത്ത ഊർജ ബില്ലുകൾ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ LiFE പദ്ധതിയുടെ ശുപാർശകൾ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയാനും, അതോടൊപ്പം മറ്റ് മുൻനിര സമ്പദ്‌വ്യവസ്ഥകൾക്ക് ഈ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അറിയാനും, ലൈഫ് സംരംഭത്തെ ആഗോളവൽക്കരിക്കാനുള്ള സവിശേഷമായ അവസരമായാണ് ഈ വർഷത്തെ ഇന്ത്യയുടെ G20 പ്രസിഡൻസി പ്രതിനിധീകരിക്കുന്നത് എന്ന്, IEA എക്‌സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.

ലോക ജിഡിപിയുടെ 80 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ആഗോള ജനസംഖ്യയുടെ 60 ശതമാനവും വഹിക്കുന്ന ജി 20, ലൈഫ് സംരംഭം തിരിച്ചറിഞ്ഞ പ്രാദേശിക ആവശ്യങ്ങൾക്ക് അനുയോജ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് IEA നിർദ്ദേശിക്കുന്നു. ഊർജ്ജ ഉപഭോഗത്തിലെ അസമത്വങ്ങൾ കുറയ്ക്കുക, വായു മലിനീകരണം ലഘൂകരിക്കുക, ചെലവ് ലാഭിക്കൽ, ക്ഷേമത്തിലും ആരോഗ്യത്തിലും മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ ലൈഫ് നടപടികൾ ആഗോളതലത്തിൽ സജീവമായി നടപ്പിലാക്കുന്നത് ഗണ്യമായ സഹ-പ്രയോജനങ്ങൾ കൊണ്ടുവരുമെന്ന് IEA പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പാൻ ആധാർ ലിങ്ക്: 48 കോടി പേർ ഇതുവരെ ലിങ്ക് ചെയ്‌തതായി CBDT ചെയർപേഴ്‌സൺ

English Summary: India's Life Mission Intiative will reduce CO2 Emission by 2030 says IEA
Published on: 06 February 2023, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now