Updated on: 22 March, 2023 11:07 AM IST
Due to unpredictable rain used commodities price will increase

രാജ്യത്തു കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതിനാൽ നിത്യോപയോഗ സാധനങ്ങളായ ഗോതമ്പ്, ജീരകം, ചേന, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില ഉയരാൻ സാധ്യതയെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കാലാനുസൃതമല്ലാത്ത മഴ, ക്ഷാമം നേരിടുന്ന സാധനങ്ങളുടെ വില വർധിപ്പിക്കുമെന്നും, അതോടൊപ്പം വിളകൾ നശിക്കുന്നതിനും കാരണമാവുന്നു. കർഷകർക്ക് വിളനാശം സംഭവിച്ചതുമായ ചരക്കുകളുടെ ആദായം കുറയ്ക്കുകയും ചെയ്യുന്നു.

രാജ്യത്ത് ഗോതമ്പ് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന വാർത്തയെത്തുടർന്ന് തിങ്കളാഴ്ച ഗോതമ്പ് വില 4% മായി ഉയർന്നു. പുതുതായി വിളവെടുത്ത ഗോതമ്പിന്റെ വരവ് 10 മുതൽ 15 ദിവസത്തേക്ക് കൂടി വൈകും, ഇനിയുള്ള ദിവസങ്ങളിൽ ഇതേ വില തുടരുമെന്ന് വിദഗ്ദ്ധർ അറിയിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമായ മഴ ലഭിക്കുന്നതിനാൽ ഗോതമ്പ് ഉൽപ്പാദനം 3 മുതൽ 4% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 

രാജസ്ഥാനിൽ വിളവെടുപ്പിന് പാകമായ വിളകൾക്ക് നാശനഷ്ടമുണ്ടായതിനാൽ, ഇതിനകം തന്നെ ജീരകത്തിന്റെ വില റെക്കോർഡ് നിരക്കിൽ ഉയർന്നു, ജീരകത്തിന്റെ വില കഴിഞ്ഞ 3,4 ദിവസങ്ങളിൽ 6 മുതൽ 7% വരെ ഉയർന്നു. രാജ്യത്ത് ഏറ്റവുമധികം ചേന ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്, അവിടെ പെയ്‌ത മഴയിൽ വയലിൽ പാകമായ വിളയുടെ പകുതിയോളം ചേനകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കർഷകർ വെളിപ്പെടുത്തി. കാലം തെറ്റിയുള്ള മഴ കർഷകരുടെ ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. മഴ പെയ്താൽ ഗോതമ്പ് ധാന്യങ്ങളുടെ നിറം, തിളക്കം, വലിപ്പം, ഗ്ലൂറ്റൻ തുടങ്ങിയവയ്ക്കു കേടുപാടുകൾ സംഭവിക്കുന്നതിനാൽ ഗോതമ്പ് കർഷകർക്ക് ഇപ്പോൾ കുറഞ്ഞ വില മാത്രമേ ലഭിക്കുന്നൊള്ളു.

ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജസ്ഥാനിലെ പ്രധാന നാണ്യവിളയായ ഇസബ്ഗോളിന് 50% വരെ നഷ്ടമുണ്ടായി. മഴയിൽ വിളകൾ നശിച്ചതിനാൽ ഒരാഴ്ചയായി മുന്തിരിയുടെ വില 30% മുതൽ 40% വരെ ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത കനത്ത മഴയിൽ വിളവെടുപ്പിന് തയ്യാറായ ഗോതമ്പ്, കടുക്, ചേന, വേനൽകാലത്തെ പ്രധാന വിളകളായ മാമ്പഴം, തണ്ണിമത്തൻ, കസ്തൂരി, വാഴ, പച്ചക്കറികൾ എന്നിവ പൂർണമായും നശിച്ചു. രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിൽ വിളവെടുപ്പിന് പാകമായ പാടങ്ങളിൽ വിളവെടുപ്പ് പൂർത്തിയായതിനാൽ ഏറ്റവും വലിയ നഷ്ടം ഗോതമ്പ് കർഷകർക്കായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: Wheat: കാലവർഷക്കെടുതിയിൽ റാബി വിളകൾക്ക് നാശം നേരിട്ടു - കേന്ദ്രം

English Summary: Inflation: Due to unpredictable rain used commodities price will increase
Published on: 22 March 2023, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now