കന്നുകാലികളിൽ കാണുന്ന എല്ലാ വിധത്തിലുള്ള രോഗങ്ങളും നിർണയിക്കാൻ സാധിക്കുന്ന അത്യാധുനിക രീതിയിലുള്ള അൾട്രാസൗണ്ട് സ്കാനിങ് മിഷനാണ് ടെലി-വെറ്റിനറി യൂണിറ്റിന്റെ പ്രധാന ആകർഷണം. ഇതുകൂടാതെ ടെലിമെഡിസിൻ സോഫ്റ്റ്‌വെയർ, അവശ കന്നുകാലികളെ ഉയർത്തുവാനുള്ള ക്രെയിൻ തുടങ്ങിയവയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിൻറെ സഞ്ചരിക്കുന്ന ടെലി- വെറ്റിനറി യൂണിറ്റ് സേവനം ഇന്നുമുതൽ കർഷകർക്ക് മുൻപിലെത്തും. കണ്ണൂർ,എറണാകുളം ജില്ലകളിൽ ആരംഭിക്കുന്ന ടെലി വെറ്റിനറി യൂണിറ്റ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കൃഷി വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.
കർഷകർക്ക് തങ്ങളുടെ മൃഗങ്ങളുടെ രോഗനിർണയത്തിനും, ചികിത്സയ്ക്കുവേണ്ടി വീട്ടിലെത്തി ടെലി-വെറ്റിനറി യൂണിറ്റ് സംവിധാനം വഴി ചികിത്സ ലഭ്യമാക്കും.
തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രത്യേക കന്നുക്കുട്ടി പരിപാലന പരിപാടി ആസ്ഥാന കാര്യാലയ അങ്കണത്തിൽ വച്ച് ചടങ്ങ് ഇന്ന് നടത്തപ്പെടും. വട്ടിയൂർകാവ് എംഎൽഎ അഡ്വ വി. കെ പ്രശാന്ത് അധ്യക്ഷനാകും. ആംബുലൻസ് ഫ്ലാഗ് ഓഫ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.
English Summary: Innovative change in the field of animal husbandry mobile tele-veterinary unit inaugurated today
Published on: 25 August 2021, 02:36 IST