Updated on: 26 May, 2022 10:04 PM IST
ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം അരി ഗോഡൗണുകളിൽ പരിശോധന നടത്തി

കോഴിക്കോട്: വിപണിയിൽ അരിയുടെ വില കുതിച്ചുയരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് വടകര- എടോടി, പുതിയ സ്റ്റാന്റ്,  കോൺവെന്റ് റോഡ്, വടകര ടൗൺ, മാർക്കറ്റ് എന്നിവിടങ്ങളിലെ അരി ഗോഡൗണുകൾ, സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി സ്റ്റാളുകൾ  എന്നിവിടങ്ങളിൽ പരിശോധന നടത്തി. 

ബന്ധപ്പെട്ട വാർത്തകൾ: വിപണിയിൽ വൻ ഡിമാൻഡ്; ആദായം വേണമെങ്കിൽ മുരിങ്ങ കൃഷിയാകാം

മൊത്തം 162 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ 23 സ്ഥാപനങ്ങളിൽ ചെറിയ തോതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ സ്വീകരിച്ചു. പൂഴ്ത്തി വെയ്പ് പോലുള്ള ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വേനലിൽ പഴം വിപണിയുടെ വില്പന കൂടി

പരിശോധനയിൽ വടകരയിലെ സ്വകാര്യ സ്ഥാപനത്തിൽ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. കൂടാതെ മുനിസിപ്പാലിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെ അറിയിക്കുമെന്നും തുടർ നടപടികൾക്കായി ജില്ലാ കലക്ടർക്ക് പ്രത്യേക റിപ്പോർട്ട് നൽകുമെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.

English Summary: Inspection was carried out in the rice go-downs as per the instructions of the Food Dept
Published on: 26 May 2022, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now