കേന്ദ്രസർക്കാർ സഹായത്തോടുകൂടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീമിഷനും ചേർന്ന് നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് സ്കീം ആണ് ഈ പദ്ധതി. 2014ലിൽ ആരംഭിച്ച ഈ പദ്ധതിയുടെ പേര് സ്ത്രീ സുരക്ഷ ബീമ യോജന എന്നാണ്. പൂർണമായും കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്.
കുടുംബശ്രീയിലെ സീഡിയസിന്റെ ബീമാ മിത്ര സമിതി വഴിയാണ് നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അംഗമാകുവാൻ സാധിക്കുക.. ഉടനെ തന്നെ നിങ്ങളുടെ കുടുംബശ്രീയിലെ സിഡിഎസ് മായി ബന്ധപ്പെടുക.
ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറമേ പദ്ധതിയിൽ അംഗങ്ങളാകുന്ന 50 വയസു വരെയുള്ള കുടുംബശ്രീയിലെ അംഗങ്ങളുടെ 9-ാം ക്ലാസു മുതൽ 12-ാം ക്ലാസുവരെ പഠിക്കുന്ന 2 കുട്ടികൾക്ക് പ്രതിവർഷം 1200/- രൂപ വീതം സ്കോളർഷിപ്പ് എന്ന അധിക നേട്ടമായി ലഭ്യമാക്കുന്നു.
18 വയസ്സു മുതൽ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീയിലെ അംഗങ്ങൾ ആയിട്ടുള്ള ആർക്കും ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കുന്നതാണ്.
ഈ പദ്ധതിയിൽ അംഗങ്ങളാകുവാൻ പ്രതിവർഷം 342 രൂപയാണ് അടക്കേണ്ടത്.. പക്ഷേ അംഗങ്ങൾ പദ്ധതിയുടെ പകുതി തുക അതായത് 171 രൂപ അടച്ചാൽ മതി. ബാക്കി 171 രൂപ കേന്ദ്രസർക്കാർ അടക്കും.
ജീവൻ ജ്യോതി ഭീമാ യോജനയും അതുപോലെതന്നെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത് ഈ പദ്ധതിയിൽ അംഗമാകുന്ന ആളുകൾ സാധാരണ ഗതിയിൽ അല്ലാതെ മരണപ്പെടുകയാണെങ്കിൽ ആരെയാണോ അവകാശികളായി വെച്ചിരിക്കുന്നത് അവർക്ക് അൻപതിനായിരം രൂപ മുതൽ തൊണ്ണൂറ്റി അയ്യായിരം രൂപ വരെ ലഭിക്കും.. അതുപോലെ തന്നെ അപകടങ്ങളിൽ പെട്ട് പൂർണമായും വൈകല്യങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് തൊണ്ണൂറ്റി അയ്യായിരം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.
ഭാഗികമായി വൈകല്യം അനുഭവിക്കുന്ന ആളുകൾക്ക് ഏകദേശം 35500 രൂപ വരെ ഇൻഷുറൻസ് തുക ലഭ്യമാവുകയും ചെയ്യും 51 വയസിനും എഴുപത്തി അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ ചേരണമെങ്കിൽ നിങ്ങൾക്ക് വെറും 150 രൂപ മാത്രം പ്രീമിയം അടച്ച് ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കുന്നതാണ് ഈ പദ്ധതിയെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി കുടുംബശ്രീ ജില്ലാമിഷനുമായി ബന്ധപ്പെട്ടാൽ മതിയാകും.