Updated on: 4 December, 2020 11:19 PM IST
മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.

ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിക്കു കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്കമീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യം വച്ചാണ് പദ്ധതി.

അപേക്ഷകര്‍ എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. പ്രായപരിധി ഇല്ല. 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000/- രൂപ (ഒരാള്‍ക്ക് 10,000/- രൂപ വീതം) പലിശരഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍ വായ്പയും ലഭിക്കും. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും, തിരുവനന്തപുരം ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും ലഭിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9809744399, 8138073864, 7560916058.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)

#Fisheries #Agriculture #Kerala #Fish #Krishijagran

English Summary: Interest free loan to help fisher women -kjkbboct2220
Published on: 21 October 2020, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now