Updated on: 25 January, 2021 7:01 PM IST
Interest rates reduced in treasury

ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചു. രണ്ടുവര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറച്ചത്. എട്ടര ശതമാനം ലഭിച്ചുക്കൊണ്ടിരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനി മുതൽ ഏഴര ശതമാനമാകും. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

സുരക്ഷിത നിക്ഷേപത്തിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനുകളാണ് കെഎസ്എഫ്ഇ, സംസ്ഥാന ട്രഷറി, സ്മോൾ ഫിനാൻസ് ബാങ്കുകൾ എന്നിവ. പലിശ നിരക്ക് കുറച്ചെങ്കിലും ബാങ്കുകൾ നൽകുന്നതിനേക്കാൾ കൂടുതലാണ് ട്രഷറിയിലേത്. ബാങ്കുകളില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനത്തില്‍ താഴെയാണ് പലിശ ലഭിക്കുന്നത്.

ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചതനുസരിച്ചാണ് സര്‍ക്കാരും കുറച്ചത്. ഫെബ്രുവരി ഒന്നുവരെ നിക്ഷേപിക്കുന്നവര്‍ക്ക് നിലവിലുള്ള അധിക പലിശ ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധി കഴിയുന്നതുവരെ പഴയ പലിശ നിരക്ക് തുടരും. ഫെബ്രുവരി ഒന്ന് മുതലുള്ള പുതിയ നിക്ഷേപങ്ങള്‍ക്കാകും പുതുക്കിയ പലിശ ബാധകമാകുക.

 

കാലാവധി

പഴയ നിരക്ക്

പുതിയ നിരക്ക്

46-90 ദിവസം

6.50%

5.40%

91-180 ദിവസം

7.25%

5.90%

181-365 ദിവസം

8.00%

5.90%

366 വർഷം- 2 വർഷം വരെ

8.50%

6.40%

രണ്ട് വർഷത്തിന് മേൽ

8.50%

7.50%

ട്രഷറി ഇടപാടുകൾക്ക്‌ സർക്കാർ ഓൺലൈൻ സംവിധാനം

കൊറോണ വൈറസിന്റെ‌ സാഹചര്യത്തിൽ ട്രഷറി ഇടപാടുകൾക്ക്‌ സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സേവിങ്‌സ്‌ അക്കൗണ്ട്‌ തുറക്കൽ, സ്ഥിരം നിക്ഷേപം സ്വീകരിക്കൽ, ലൈഫ്‌ സർട്ടിഫിക്കറ്റ്‌ സ്വീകരിക്കൽ, ചെക്ക്‌ ബുക്ക്‌ ലഭ്യമാക്കൽ തുടങ്ങിയവയ്‌ക്കാണ്‌ ധനവകുപ്പ്‌ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്‌. ട്രഷറിയിൽ അക്കൗണ്ട്‌ തുറക്കാൻ ആധാർ, പാൻ കാർഡ്‌ എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പ്‌ ട്രഷറി ശാഖയുടെ ഇ-മെയിൽ വിലാസത്തിൽ‌ അയയ്ക്കണം.

ഡിജിറ്റൽ കെവൈസി, എസ്‌ ബി ഒന്നാം നമ്പർ ഫോറം എന്നിവയും ഒപ്പം ചേർക്കേണ്ടതുണ്ട്. സേവിങ്‌സ്‌ അക്കൗണ്ടിൽനിന്നുള്ള തുക സ്ഥിര നിക്ഷേപമാക്കാനും സൗകര്യമുണ്ട്‌. ഇതിനായി എസ്‌ബി ഒന്നാം നമ്പർ ഫോറത്തിൽ നിക്ഷേപ വിവരങ്ങൾ രേഖപ്പെടുത്തി സ്‌കാൻ ചെയ്‌ത പകർപ്പ്‌ ട്രഷറി ഇ- മെയിലിൽ അയയ്ക്കണം. ലൈഫ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്ന ഉദ്യോഗസ്ഥനാണ്‌ ഇതിന്റെ സ്‌കാൻ ചെയ്‌ത പകർപ്പ്‌ മെയിൽ വഴി ട്രഷറിയിലേക്ക്‌ അയക്കേണ്ടത്‌.

നിക്ഷേപകന്റെ ഔദ്യോഗിക ഇ- മെയിൽ വഴിയായിരിക്കണം രേഖാ പകർപ്പ്‌ സമർപ്പിക്കേണ്ടത്‌. ചെക്ക്‌ ബുക്കിനുള്ള അപേക്ഷ അക്കൗണ്ടുടമ ട്രഷറി ഇ- മെയിൽ വഴി നൽകണം. രജിസ്‌ട്രേഡ്‌ തപാൽ വഴി ചെക്ക് ബുക്ക് ലഭ്യമാക്കും. തപാലിന്‌ ചെലവാകുന്ന 35 രൂപ അക്കൗണ്ട്‌ ഉടമ നൽകണം.

English Summary: Interest rates on treasury deposits have been reduced
Published on: 25 January 2021, 07:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now