രാജ്യത്തു പശുവിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി മെയ് 24 മുതൽ നാല് ദിവസത്തെ ആഗോള ഉച്ചകോടിയ്ക്കു, എക്‌സ്‌പോയ്ക്കും ഗുജറാത്തിലെ രാജ്‌കോട്ട് ആതിഥേയത്വം വഹിക്കും. പശുവിന്റെ സാന്നിധ്യം ആവശ്യമായ വ്യവസായങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഉച്ചകോടിയും, എക്‌സ്‌പോയും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ കോൺഫെഡറേഷൻ ഓഫ് കൗ ബേസ്ഡ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന പരിപാടി, ഗ്യാപ് ടെക് 2023 എന്നിവരും ചേർന്നു പുതിയ സംരംഭകരെയും പശു അധിഷ്ഠിത വ്യവസായങ്ങളിലേക്ക് നിക്ഷേപകരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.
ഈ പരിപാടി പുതിയ സ്റ്റാർട്ടപ്പുകൾ, സംരംഭകർ, വ്യവസായങ്ങൾ എന്നിവയെ ലക്ഷ്യം വച്ചുള്ളതാണെന്ന് രാഷ്ട്രീയ കാമധേനു ആയോഗിന്റെ മുൻ ചെയർമാനും, ജിസിസിഐ സ്ഥാപകനുമായ വല്ലഭ് കതിരിയ പറഞ്ഞു. സെമിനാറുകൾക്കൊപ്പം പശുവുമായി ബന്ധപ്പെട്ട പ്രത്യേക സാംസ്കാരിക പരിപാടികളും പരിപാടിയിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വല്ലഭ് കതിരിയ മാധ്യമങ്ങളോട് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് ഗ്രാമീണ വായ്പാകൾ പ്രദാനം ചെയ്യാനായി ആക്‌സിസ് ബാങ്ക് ഐടിസിയുമായി സഹകരിക്കുന്നു