1. News

കർഷകർക്ക് ഗ്രാമീണ വായ്പാകൾ പ്രദാനം ചെയ്യാനായി ആക്‌സിസ് ബാങ്ക് ഐടിസിയുമായി സഹകരിക്കുന്നു

ഐടിസിയുടെ കാർഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ കർഷകർക്ക് ബാങ്കിന്റെ വായ്പകളും മറ്റു സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഐടിസി ലിമിറ്റഡുമായുള്ള പങ്കാളിത്തം വ്യാഴാഴ്ച ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചു.

Raveena M Prakash
ITC and Axis Bank joins to provide loan facilities for farmers in rural areas.
ITC and Axis Bank joins to provide loan facilities for farmers in rural areas.

ഐടിസിയുടെ കാർഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായി വിദൂര മേഖലയിലെ കർഷകർക്ക് ബാങ്കിന്റെ വായ്പകളും മറ്റു സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കുന്നതായി വ്യാഴാഴ്ച ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചു. രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ആക്‌സിസ് ബാങ്കിനെ ഈ ഇടപാട് സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കർഷക വായ്പകൾ, സ്വർണ്ണ വായ്പകൾ തുടങ്ങി നിരവധി സേവനങ്ങളും വായ്‌പ ഉൽപ്പന്നങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുമെന്ന്, കമ്പനിയുടെ ഓദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

ഗ്രാമീണ മേഖലയിലെ കർഷകരിലേക്ക് എത്തിച്ചേരുന്നതിനും, അവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി ഫുൾ-സ്റ്റാക്ക് അഗ്രി-ടെക് ആപ്ലിക്കേഷനായ ITCMAARS (Meta Market For Advanced Agricultural Rural Services) ആക്സിസ് ബാങ്ക് പൂർണമായി പ്രയോജനപ്പെടുത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കൂടാതെ, ഇന്ത്യയിലെ 656 ജില്ലകളിൽ സ്ഥിതി ചെയ്യുന്ന റൂറൽ-അർബൻ, സെമി-അർബൻ (RUSU) ശാഖകൾ വഴി കർഷകർക്ക് ബാങ്കിന്റെ വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുമെന്നും പ്രസ്‌താവനയിൽ അറിയിച്ചു. 22-23 സാമ്പത്തിക വർഷത്തിൽ പുതിയ അക്കൗണ്ടുകൾ വർധിപ്പിച്ച് ഭാരത് ബാങ്കിംഗ് കൂടുതൽ വികസിപ്പിക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട് എന്നും ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്, അതിന്റെ ഗ്രാമീണ മുന്നേറ്റങ്ങൾ 27% (Year Over Year Growth) വർദ്ധിച്ചു, വിതരണം 12% YOY വർദ്ധിച്ചു, നിക്ഷേപം 16% YOY വർദ്ധിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ബാങ്കിന്റെ വ്യാപനം വ്യാപിപ്പിക്കുന്നതിനും, അവർക്ക് തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം നൽകുന്നതിനുമുള്ള ഭാരത് ബാങ്കിംഗ് ദൗത്യവുമായി ഈ പങ്കാളിത്തം യോജിക്കുന്നു എന്ന് അവർ വ്യക്തമാക്കി. ITCMAARS-ന്റെ സഹായത്തോടെ ദശലക്ഷക്കണക്കിന് കർഷകരുമായുള്ള സുദൃഢവും ശാശ്വതവുമായ ബന്ധം, സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തുന്നതിൽ കാര്യമായ സംഭാവന നൽകാനാകുമെന്ന് വിശ്വസിക്കുന്നു എന്ന് ആക്സിസ് ബാങ്ക് അധികൃതർ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മമത ബാനർജി

English Summary: ITC and Axis Bank joins to provide loan facilities for farmers in rural areas.

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds