നമ്മുടെ പൈസ നമുക്ക് വളരെ വിലപ്പെട്ടത് ആണ് അല്ലെ? പണം എപ്പോഴും നമുക്ക് വേണ്ടിയോ അല്ലെങ്കിൽ പിന്തലമുറയ്ക്ക് വേണ്ടിയോ നിക്ഷേപം നടത്താൻ ആയിരിക്കും നമ്മൾ ഇപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും ഏതാണ് മികച്ച നിക്ഷേപ പദ്ധതി എന്ന് അറിയാൻ കുറച് വിഷമം ആയിരിക്കും. എന്നാൽ പോസ്റ്റ് ഓഫീസ് നല്ലൊരു നിക്ഷേപ പദ്ധതിയാണ്. നിങ്ങളുടെ നിക്ഷേപം അത് ചെറുതായാലും വലുതായാലും അതിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കണം, എന്നാൽ മാത്രമാണ് അതിന് പ്രാധാന്യം കിട്ടുകയുള്ളു. കുറച്ച് സമയം കൊണ്ട് നിക്ഷേപിച്ച പണത്തിൽ ലാഭമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് മികച്ചത് പോസ്റ്റ് ഓഫീസ് സ്‌കീം തന്നെയാണ്. പോസ്ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ ലഭിക്കും.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം(Senior Citizens Savings Scheme) 60 വയസ്സോ അല്ലെങ്കിൽ അതിന് മുകളിൽ ഉള്ളവർക്കോ ആണ് ഈ സ്‌കീമിൽ പങ്കെടുക്കാൻ കഴിയുന്നത്. ഇതുകൂടാതെ വിആർഎസ് (Voluntary Retirement Scheme) എടുത്ത ആളുകൾക്കും ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും.
നിക്ഷേപം
സീനിയർ സിറ്റിസൺസ് സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ ആണ് നിക്ഷേപിക്കുന്നത് എങ്കിൽ 5 വർഷത്തിന് ശേഷം 7.4 ശതമാനം എന്ന പലിശ നിരക്കിൽ ആകെ മൊത്തം തുക എന്ന് പറയുന്നത് 14,28,964 രൂപയായിരിക്കും, ഇത് 14 ലക്ഷം രൂപയിൽ അധികമുണ്ട്. പലിശ ഇനത്തിൽ മാത്രം നിങ്ങൾക് ലഭിക്കുന്നത് 4,28,964 രൂപയാണ്. അതായത് വളരെയേറെ ലാഭം
വ്യവസ്ഥകൾ
-
അക്കൗണ്ട് തുറക്കാൻ കുറഞ്ഞ തുക 1000.നിങ്ങൾക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ ഈ അക്കൗണ്ടിൽ സൂക്ഷിക്കാൻ കഴിയില്ല
-
നിങ്ങൾക്ക് അക്കൗണ്ട് തുറക്കാനുള്ള പണം ഒരുലക്ഷത്തിൽ കുറവ് ആണെകിൽ പണം നൽകി അക്കൗണ്ട് തുറക്കാം
-
ഒരു ലക്ഷത്തിലധികം രൂപയാണെങ്കിൽ ചെക്ക് അത്യാവശ്യമാണ്
സീനിയർ സിറ്റിസൺസ് സ്കീമിന്റെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, എന്നാൽ കാലാവധി നേടാനും നിങ്ങൾക്ക് കഴിയും. ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ്പറയുന്നത് പ്രകാരം നിങ്ങൾക്ക് മെച്യൂരിറ്റി കഴിഞ്ഞും 3 വർഷത്തേക്ക് ഈ സ്കീം നീട്ടാൻ കഴിയും. എന്നാൽ ഇത് നീട്ടുന്നതിന് നിങ്ങൾ പോസ്റ്റോഫീസിൽ പോയി അപേക്ഷ കൊടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ
പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര പദ്ധതി: ഒരു ലക്ഷം നിക്ഷേപിച്ച് രണ്ടു ലക്ഷം നേടുക
പോസ്റ്റ് ഓഫീസ് സ്‌കീം: 95 രൂപ നിക്ഷേപിച്ചാൽ, 14 ലക്ഷം തിരികെ