Updated on: 1 May, 2023 2:02 PM IST
IPGA urges govt to replace tur dal with different pulses in mid-day meal project

രാജ്യത്തു സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി നിറവേറ്റുന്നതിനായി വിവിധ പയറുവർഗ്ഗങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രത്യേകമായി ടെൻഡറുകൾ ക്ഷണിക്കുന്നു. ഈ ശുപാർശ നടപ്പാക്കുന്ന സാഹചര്യത്തിൽ, പയർവർഗങ്ങളുടെ വിലയിൽ ഇടിവുണ്ടാകുമെന്നാണ് കരുതുന്നുവെന്നും, നിലവിൽ 5 ലക്ഷം ടൺ വിവിധ പയറുവർഗ്ഗങ്ങൾക്ക് ടെൻഡർ നൽകാൻ സർക്കാരിനെ നിർദേശം നൽകിയിട്ടുണ്ടെന്ന് IPGA (India Pulses& Grains Association) ചെയർമാൻ ബിമൽ കോത്താരി അറിയിച്ചു.

തുവര പരിപ്പിന്റെ വില, ഒരു മാസത്തിനുള്ളിൽ 10% വർദ്ധിച്ചതോടെ, കേന്ദ്ര സർക്കാറിന്റെ ഉച്ചഭക്ഷണ പരിപാടിയിൽ തുവര പരിപ്പിനു പകരം ചെറുപയർ, മസൂർ, പൊട്ടു കടല എന്നിവ നൽകണമെന്ന് ഇന്ത്യ പൾസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ (IPGA) കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും, കർണാടകയിലും ഒക്‌ടോബറിൽ പെയ്ത അനിയന്ത്രിതമായ മഴയെത്തുടർന്ന്, ഈ വിള വർഷത്തിൽ ജൂലൈ-ജൂൺ മാസങ്ങളിൽ തുവര പരിപ്പിന്റെ ഉൽപ്പാദനം കുറയാൻ സാധ്യതയുണ്ട്, എന്ന് അധികൃതർ അറിയിച്ചു.

ഇത് രാജ്യത്തു പരിപ്പുകളുടെയും, ധാന്യങ്ങളുടെയും വില കുതിച്ചുയരാൻ കാരണമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ആഭ്യന്തര ആവശ്യത്തിനനുസരിച്ച് ഇന്ത്യ 850,000 ടൺ തുവര പരിപ്പ് ഇറക്കുമതി ചെയ്തിരുന്നു. തുവര പരിപ്പ്, ഉലുവ, ചെറുപയർ എന്നിവയുടെ സൗജന്യ വിഭാഗ ഇറക്കുമതി 2024 മാർച്ച് 31 വരെ കേന്ദ്രം നീട്ടിയിട്ടുണ്ട്.

രാജ്യത്ത് എൽ നിനോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പയറുവർഗ മേഖല ആശങ്കയിലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സാധാരണ മൺസൂൺ പ്രവചിക്കുന്നുണ്ട്, എങ്കിലും എൽ നിനോയുടെ സാധ്യത തള്ളിക്കളയുന്നില്ല എന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്തു മൺസൂൺ നല്ലതായിരിക്കുമെന്നും, ഖാരിഫ് പയറുവർഗ്ഗങ്ങളുടെ ഉൽപാദനത്തെ ബാധിക്കില്ലെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഐപിജിഎ ചെയർമാൻ ബിമൽ കോത്താരി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: Millets: ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: നരേന്ദ്ര സിംഗ് തോമർ

Source: Ministry of Education, Government of India, Indian Pulses& Grains Association

Pic Courtesy: Facebook

English Summary: IPGA urges govt to replace tur dal with different pulses in mid-day meal project
Published on: 01 May 2023, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now