1. News

Millets: ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: നരേന്ദ്ര സിംഗ് തോമർ

രാജ്യത്തു മില്ലെറ്റുകളുടെ ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീവ്ര ശ്രമങ്ങൾ നടത്തി വരികയാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.

Raveena M Prakash
Production and consuming of millets are increased by the efforts of center says Union Minister
Production and consuming of millets are increased by the efforts of center says Union Minister

രാജ്യത്തു മില്ലെറ്റുകളുടെ (തിനയുടെ) ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീവ്ര ശ്രമങ്ങൾ നടത്തി വരികയാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. രാജ്യതലസ്ഥാന നഗരിയിൽ ഐഎൻഎയിലെ ഡില്ലി ഹാട്ടിൽ 'മില്ലറ്റ്സ് എക്സ്പീരിയൻസ് സെന്റർ' (MEC) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷി മന്ത്രാലയവുമായി സഹകരിച്ച് സഹകരണ സംഘമായ നാഫെഡാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. 

ഇത് തിനയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അതോടൊപ്പം പൊതുജനങ്ങളിൽ തിനയെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കാൻ ഈ യജ്ഞം കൊണ്ട് സാധ്യമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കൃഷി സെക്രട്ടറി മനോജ് അഹൂജ, നാഫെഡ് എംഡി രാജ്ബീർ സിങ് എന്നിവർ പങ്കെടുത്തു. രാജ്യത്തെ തിനയുടെ ഉൽപ്പാദനം, വിളവ്, സംസ്കരണം, ഉപഭോഗം എന്നിവ വർധിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും കേന്ദ്ര കൃഷി മന്ത്രി അറിയിച്ചു.

തിനയ്ക്ക് വളരെയധികം പോഷകഗുണമുള്ളതിനാൽ, ഇത് കഴിക്കുന്നത് വ്യക്തികളിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. മില്ലറ്റുകൾ കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണെന്നും, ഇത് കുറഞ്ഞ ജലലഭ്യതയിലും വളരെ കുറഞ്ഞ വളങ്ങളുടെ ഉപയോഗത്തിലൂടെയും കൃഷി ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തു തിനയുടെ ഉത്പാദനം വർദ്ധിക്കുന്നത് കർഷകരുടെ, പ്രത്യേകിച്ച് ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്കും പരിസ്ഥിതിയ്ക്കും, മില്ലെറ്റിന്റെ ഉപഭോക്താക്കൾക്കും ഒരു നല്ല വിളയായി തിനയെ വിജയിപ്പിക്കാനുള്ള 'മിഷൻ മോഡ്' സർക്കാർ ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്കിടയിൽ ആരോഗ്യകരമായ ലഘുഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തു ആരോഗ്യകരമായ മില്ലറ്റ് കേന്ദ്രീകൃത ഭക്ഷണരീതികൾ സ്വീകരിക്കുന്നതിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് നാഫെഡ് എംഡി രാജ്ബീർ സിംഗ് പറഞ്ഞു. ഇന്ത്യ ഏകദേശം 170 ലക്ഷം ടൺ മില്ലറ്റ് ഉത്പാദിപ്പിക്കുന്നു. ജോവർ, ബജ്‌റ, റാഗി, സാവൻ, കങ്‌നി, ചീന, കോഡോ, കുട്ട്‌കി, കുട്ടു തുടങ്ങിയവയാണ് പ്രധാന തിനകൾ.

ബന്ധപ്പെട്ട വാർത്തകൾ: സിംഹക്കുട്ടിയെ പോലെ തോന്നിക്കുന്ന പശുക്കുട്ടിയെ പ്രസവിച്ച പശു!

Source: Ministry of Agricultural Welfare, Government of India 

Pic Courtesy: Facebook

English Summary: Production and consuming of millets are increased by the efforts of center says Union Minister

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds