ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. റെഗുലർ/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ippbonline.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത മാനദണ്ഡം, പ്രായപരിധി എന്നിവ ഓരോ തസ്തികക്കും വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/09/2022)
ഒഴിവുകൾ
IPPB റിക്രൂട്ട്‌മെന്റ് 2022-ന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ചീഫ് കംപ്ലയൻസ് ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം), ഇന്റേണൽ ഓംബുഡ്സ്മാൻ, മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, എന്നി തസ്തികകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ; 54 വിവിധ തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു
അവസാന തിയതി
സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് പ്രക്രിയ
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിന് പുറമേ അസസ്മെന്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഓൺലൈൻ പരീക്ഷ എന്നിവയുണ്ടായിരിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: ബി.എ.ആർ.സിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ഫീസ്
ഈ തസ്തികകളിലേക്കുള്ള അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 750 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ഡി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 150 രൂപയും ആയിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/09/2022)