ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിലെ (IREL) ട്രെയിനി ഒഴിവുകളിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്ക് IREL ൻറെ ഔദ്യോഗിക വെബ്സൈറ്റായ irel.co.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 5 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. 54 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്)- 7 ഒഴിവുകൾ
ഗ്രാജ്വേറ്റ് ട്രെയിനി (എച്ച്.ആർ)- 6 ഒഴിവുകൾ
ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ)- 18 ഒഴിവുകൾ
ജൂനിയർ സൂപ്പർവൈസർ (രാജ്ഭാഷാ)- 1 ഒഴിവ്
പേഴ്സണൽ സെക്രട്ടറി- 2 ഒഴിവുകൾ
ട്രേഡ്സ്മാൻ ട്രെയിനി (ഐ.ടി.ഐ)- 20 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാനുള്ള പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എഴുത്ത് പരീക്ഷ (ഫസ്റ്റ് ലെവൽ ടെസ്റ്റ്), സ്കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്/ കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് (സെക്കൻഡ് ലെവൽ ടെസ്റ്റ്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ജനറൽ വിഭാഗക്കാർക്ക് 400 രൂപയാണ് അപേക്ഷാ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നീ രീതികളിലൂടെ ഫീസടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, ഇ.എസ്.എം, വനിതകൾ എന്നിവർക്ക് ഫീസില്ല.
ബ്രോഡ്കാസ്റ്റ് എഞ്ചിനീയിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ നിയമനം നടത്തുന്നു
ഐ.ഒ.സി.എൽ റിഫൈനറീസ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു