തൃശ്ശൂർ: ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാംദിവസം ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് – പി.കെ. ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. വൈവിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും ഏറ്റവും കാലിക പ്രസക്തിയുള്ളതും സമ്പന്നവുമാണ് നഗരസഭ ഞാറ്റുവേല മഹോത്സവം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന് മുൻ എം.പി. പ്രൊഫസർ സാവിത്രി ലക്ഷമണൻ, മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ എന്നിവർ അതിഥികളായി.
മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മുൻ എം.പി. പ്രൊഫസർ സാവിത്രി ലക്ഷമണൻ, മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ,മുൻ ചെയർമാൻമാരായ ഇ.എം. പ്രസന്നൻ , സി. ഭാനുമതി, ബീവി അബ്ദുൾ കരീം, സോണിയ ഗിരി, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ചിന്താ ധർമ്മരാജൻ, എം.ബി. രാജു മാസ്റ്റർ എന്നിവരെ ആദരിച്ചു.
വൈസ് ചെയർമാൻ ടി.വി. ചാർളി, മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ, മുനിസിപ്പൽ കൗൺസിലർ ജസ്റ്റിൻ ജോൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, മുൻ നഗരസഭ ഫാഷൻ സോണിയ ഗിരി, കൗൺസിലർമാർ , മുൻ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.
തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ ബാലകൃഷ്ണൻ അഞ്ചത്ത് രചിച്ച മഹാത്മാവിന്റെ നാട്ടിലേക്ക് എന്ന ചിത്രകവിതകളുടെ പുസ്തചർച്ച നടത്തി.
കാർഷിക സെമിനാറിൽ നഴ്സറി നിർമ്മാണത്തെപ്പറ്റി റിട്ടയേർഡ് കൃഷി ഓഫീസർ സുലോചന .പി.വി. വിഷയാവതരണം നടത്തി.തുടർന്ന് കുടുംബശ്രീയും ഹരിത കർമ്മസേനയും ചേർന്ന് വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.