Updated on: 12 December, 2021 12:17 PM IST
നദികളിൽ നിന്ന് കൃഷി ആവശ്യത്തിന് വെള്ളം എടുത്താൽ അത് കുറ്റമാവുമോ

നദികളിൽ നിന്ന് ന്യായമായ ആവശ്യങ്ങൾക്ക് വെള്ളം എടുത്താൽ അതിനെ നിയമം ഒരിക്കലും വിലക്കുന്നില്ല. എന്നാൽ നദികളുടെ ഇരുകരയിലും ഉള്ള ഉടമസ്ഥർക്ക് വെള്ളം എടുക്കാനുള്ള അവകാശം പൊതു നിയമ തത്വങ്ങളിൽ കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്നു. ജനങ്ങൾക്ക് അർഹതയുള്ള എല്ലാ പൊതു ജല മാർഗങ്ങളെയും കുറിച്ചുള്ള അവകാശം കേരള പഞ്ചായത്ത് രാജ് നിയമം 218 വകുപ്പനുസരിച്ച് പൂർണ്ണമായും പഞ്ചായത്തിൽ നിക്ഷ്പിതമാണ്.

ജലസ്രോതസ്സുകൾ മലിനമാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നടപടിയെടുക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സാധിക്കും.

ഒരു വസ്തു ഉടമയ്ക്ക് ആ വസ്തുവിനെ ന്യായമായ അനുഭവ സൗകര്യത്തിനുവേണ്ടി പ്രകൃതിജന്യമായ ചില അവകാശങ്ങൾ നിയമം അനുവദിക്കുന്നുണ്ട്. അവയിലൊന്നാണ് തൻറെ വസ്തുവിനോട് ചേർന്നൊഴുകുന്ന നദിയിലെ വെള്ളം ഉപയോഗിക്കാനുള്ള അവകാശം. ഈ അവകാശം പ്രത്യേകമായി ആരും ആർക്കും നൽകുന്നതല്ല. ഇത് സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. ബസ്സുടമകളുടെ അവകാശമാണിത്. നദിയോട് ചേർന്ന് മേൽഭാഗത്തും താഴ്ഭാഗത്തും ഉള്ള ഉടമസ്ഥർക്ക് ഈ അവകാശം ഉണ്ട്. പക്ഷേ ആരും നദിയിലെ ജലം മലിനമാക്കരുത്. അവനവൻറെ വസ്തുവിൻറെ ഭാഗത്ത് ഒഴുകുന്ന വെള്ളം കിട്ടാൻ നിങ്ങൾക്ക് അവകാശമുണ്ട്, അതുപോലെ മേൽഭാഗത്ത് ഉള്ളവർക്ക് നദിയുടെ ഒഴുക്ക് തിരിക്കുന്നതിനോ താഴെ ഉള്ളവർക്ക് വെള്ളം ലഭിക്കാത്ത വിധത്തിൽ പ്രവർത്തിക്കുന്നതിനോ അവകാശമില്ല.

The law never forbids taking water from rivers for reasonable purposes. But the right of owners on both sides of the river to draw water has long been recognized in public law.

നിങ്ങളുടെ വീട് ആവശ്യം ഉൾപ്പെടെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കും തൻറെ വസ്തുവിനോട് ചേർന്നൊഴുകുന്ന വെള്ളം ഉപയോഗപ്പെടുത്താം. ആറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷിയിടം നനയ്ക്കുന്നതിന് നിയമപരമായി വിലക്കില്ലെന്ന് ചുരുക്കം.

English Summary: Is it a crime to take water from a nearby river for agricultural purposes
Published on: 12 December 2021, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now