Updated on: 13 October, 2022 7:49 PM IST
Stinging Slug Caterpillar

സോഷ്യൽ മീഡിയയിൽ ഈയിടെ ട്രെൻഡിങ്ങിൽ വന്ന ഒരു വീഡിയോവിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഈ വീഡിയോയിൽ കാണിച്ചിരുക്കുന്നത് മരിച്ചു കിടക്കുന്ന ഒരാളുടെ ശരീരവും ഒരു മനോഹരമായ പുഴുവുമാണ്. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്, ഈ കാണാൻ മനോഹരമായ പുഴു ഒരു സർപ്പത്തെക്കാൾ വിഷമേറിയതാണ്, കടിച്ചു 5 മിനുട്ടിനുള്ളിൽ കടിയേറ്റവർ മരണമടയും എന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: പശുവിൻറെ പുറത്തെ പട്ടുണ്ണിയെ ഓടിക്കാൻ D-WORM XP സോപ്പ്

കർണ്ണാടകയിലെ കരിമ്പ് തോട്ടത്തിലാണ് ആദ്യം കണ്ടത് എന്നും കേരളത്തിലെ പല പച്ചക്കറി തോട്ടങ്ങളിൽ കൂടി ഇത് കണ്ടുപിടിച്ചിട്ടുണ്ടെന്നും, ഇവയെ കണ്ടാൽ ഉടനടി കത്തിച്ചു കൊന്നുകളയണമെന്നും  കർഷകരും തോട്ടത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂടി കൂട്ടിച്ചേർത്തിയിട്ടുണ്ട്.  ഈ വാർത്ത   പലരേയും പ്രത്യേകിച്ചും കർഷകരെ അമ്പരിപ്പിച്ചിരിക്കാം.  ഇനി ഈ വാർത്തയ്ക്ക് പിന്നിലുള്ള സത്യാവസ്ഥയെ കുറിച്ച് നോക്കാം.

പച്ചക്കറികളും പൂന്തോട്ടങ്ങളും വളർത്തുന്നവരുടെയെല്ലാം തോട്ടങ്ങളിൽ പലതരം പുഴുക്കൾ കാണാറുണ്ട്.  ഉപദ്രവകാരികളായ പുഴുക്കളെ നമ്മൾ കൊല്ലാറുണ്ട് പക്ഷെ നിരുദ്രവകാരികളായ പുഴുക്കളെ വെറുതെ വിടുകയുമാണ് പതിവ്.  ഇങ്ങനെയുള്ള വാർത്തകൾ കേട്ടാൽ പിന്നെ നമ്മൾ ഒരു തരത്തിലുള്ള പുഴുക്കളേയും വെറുതെ വിടില്ല, എല്ലാ പുഴുക്കളേയും കൊല്ലുകയായിരുക്കും ചെയ്യുക അല്ലെ? എന്നാൽ ശ്രദ്ധിക്കുക, ഈ മനോഹരമായ പുഴു, ചിത്രശലഭത്തിൻറെ വർഗ്ഗത്തിൽ പെട്ട പ്രാണികളുടെ പ്യൂപ്പ/ക്യാറ്റർപില്ലർ ഘട്ടത്തിൽ കാണുന്ന ഒരു പാവം പുഴു മാത്രമാണ്. ഇവയുടെ പേര് Stinging Slug Caterpillar എന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഈ കെണി ഉപയോഗിച്ച് മാമ്പഴ പുഴുക്കളുടെ ആക്രമണം പ്രതിരോധിക്കാം

ഇവയ്ക്ക് മനുഷ്യന്മാരെ കടിക്കാനോ ആക്രമിക്കാനോ ഉള്ള കഴിവില്ല.  പക്ഷെ ഏതൊരു ജീവിയേയും പോലെ ഇവയ്ക്കും സ്വയം രക്ഷയ്ക്കായി ശരീത്തിനു മുകളിൽ കൂർത്ത മുള്ളുകൾ പോലെയുള്ള സ്ട്രക്ച്ചേർസുണ്ട്. ഇവ ഒരുപക്ഷെ നമ്മുടെ ശരീരത്തിൽ തട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ഇതല്ലാതെ ഈ പുഴുക്കൾക്ക് വേറെ ഒരു വിഷവുമില്ല. ഇവ വളർന്ന ശേഷം ചിത്രശലഭമോ മറ്റോ ആയി രൂപാന്തരപ്പെടുന്നു.   ഇവ സാധാരണയായി മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ കാണാറില്ല. മലയോരങ്ങളിലും ഉൾവനങ്ങളിലുമാണ് കണ്ടുവരുന്നത്.   ഇവ പരാഗണത്തിന് സഹായിക്കുന്നുണ്ട്. 

അതിനാൽ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ വാർത്തകളും വിശ്വസിക്കാതെ സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.

English Summary: Is this little worm more poisonous than the serpent? Know the truth
Published on: 13 October 2022, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now