ഐടിസിയുടെ കാർഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായി വിദൂര മേഖലയിലെ കർഷകർക്ക് ബാങ്കിന്റെ വായ്പകളും മറ്റു സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കുന്നതായി വ്യാഴാഴ്ച ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചു. രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ആക്‌സിസ് ബാങ്കിനെ ഈ ഇടപാട് സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കർഷക വായ്പകൾ, സ്വർണ്ണ വായ്പകൾ തുടങ്ങി നിരവധി സേവനങ്ങളും വായ്‌പ ഉൽപ്പന്നങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുമെന്ന്, കമ്പനിയുടെ ഓദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
ഗ്രാമീണ മേഖലയിലെ കർഷകരിലേക്ക് എത്തിച്ചേരുന്നതിനും, അവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി ഫുൾ-സ്റ്റാക്ക് അഗ്രി-ടെക് ആപ്ലിക്കേഷനായ ITCMAARS (Meta Market For Advanced Agricultural Rural Services) ആക്സിസ് ബാങ്ക് പൂർണമായി പ്രയോജനപ്പെടുത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കൂടാതെ, ഇന്ത്യയിലെ 656 ജില്ലകളിൽ സ്ഥിതി ചെയ്യുന്ന റൂറൽ-അർബൻ, സെമി-അർബൻ (RUSU) ശാഖകൾ വഴി കർഷകർക്ക് ബാങ്കിന്റെ വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുമെന്നും പ്രസ്‌താവനയിൽ അറിയിച്ചു. 22-23 സാമ്പത്തിക വർഷത്തിൽ പുതിയ അക്കൗണ്ടുകൾ വർധിപ്പിച്ച് ഭാരത് ബാങ്കിംഗ് കൂടുതൽ വികസിപ്പിക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട് എന്നും ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്, അതിന്റെ ഗ്രാമീണ മുന്നേറ്റങ്ങൾ 27% (Year Over Year Growth) വർദ്ധിച്ചു, വിതരണം 12% YOY വർദ്ധിച്ചു, നിക്ഷേപം 16% YOY വർദ്ധിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ബാങ്കിന്റെ വ്യാപനം വ്യാപിപ്പിക്കുന്നതിനും, അവർക്ക് തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം നൽകുന്നതിനുമുള്ള ഭാരത് ബാങ്കിംഗ് ദൗത്യവുമായി ഈ പങ്കാളിത്തം യോജിക്കുന്നു എന്ന് അവർ വ്യക്തമാക്കി. ITCMAARS-ന്റെ സഹായത്തോടെ ദശലക്ഷക്കണക്കിന് കർഷകരുമായുള്ള സുദൃഢവും ശാശ്വതവുമായ ബന്ധം, സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തുന്നതിൽ കാര്യമായ സംഭാവന നൽകാനാകുമെന്ന് വിശ്വസിക്കുന്നു എന്ന് ആക്സിസ് ബാങ്ക് അധികൃതർ വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മമത ബാനർജി