Updated on: 4 December, 2020 11:19 PM IST

സീനിയർ സിറ്റിസൺ അഥവാ മുതിർന്ന പൗരൻമാർക്ക് വിപണിയിലെ ഏതു അനിശ്ചിതത്വത്തിനിടയിലും സുരക്ഷിതമായി ആശ്രയിക്കാനാകുന്ന നിക്ഷേപ പദ്ധതികൾ ഉണ്ട്.

60 വയസിനു മുകളിലുള്ള മുതി‍ര്‍ന്ന പൗരൻമാ‍ര്‍ക്ക് 10 വര്‍ഷത്തേയ്ക്ക് നിശ്ചിത പ്രതിമാസ പെൻഷൻ ഉറപ്പു നൽകിയിരുന്ന പദ്ധതിയാണ് പിഎംവിവിഐ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന. Pradhan Manthri vaya vandan Yojana

PMVVI or Prime Minister Vaivandana Yojana is a guaranteed monthly pension for 10 years for senior citizens over the age of 60

15 ലക്ഷം രൂപ വരെയാണ് നിക്ഷേപ പദ്ധതി. മികച്ച പലിശ വാഗ്ദാനം ചെയ്തിരുന്ന ഒരു റിട്ടയർമെൻറ് സ്കീമാണിത്. അതുകൊണ്ടു തന്നെ പദ്ധതിയുടെ കാലാവധിയും ഉയർത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

നിക്ഷേപത്തിന് ഉയർന്ന പലിശ

2017 മെയിൽ തുടങ്ങിയ പദ്ധതിയുടെ കാലാവധി നീട്ടിയിരുന്നു. കേന്ദ്ര സ‍ര്‍ക്കാര്‍, സംസ്ഥാന സ‍ര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവ‍ര്‍ക്ക് പ്രതിമാസ പെൻഷൻ ഉറപ്പു വരുത്താൻ പദ്ധതിയെ ആശ്രയിക്കാം. റിട്ടയ‍ര്‍മെൻറ് പ്രായത്തിനോട് അടുക്കുന്നവ‍ര്‍ക്ക് വലിയ ഒരു തുക ഒരുമിച്ച് നിക്ഷേപിച്ചും പ്രതിമാസ പെൻഷൻ ഉറപ്പു വരുത്താനാകും.

നേരത്തെ 577 രൂപ മുതൽ പ്രതിമാസം അടയ്ക്കുന്നവ‍ര്‍ക്ക് 5000 രൂപ പ്രതിമാ, പെൻഷൻ നൽകുന്ന പദ്ധതിയായിരുന്നു ഇത്. നിക്ഷേപ പരിധി ഉയർത്തിയതോടെ പെൻഷൻ തുകയും ഉയർന്നു.എട്ടു ശതമാനം വാർഷിക പലിശയാണ് നിക്ഷേപത്തിന് പദ്ധതി ഉറപ്പു നൽകുന്നത്

പെൻഷൻ കാലയളവ് ഉപഭോക്താവിന് തീരുമാനിയ്ക്കാം

പെൻഷൻ തുക പ്രതിമാസമോ ത്രൈമാസമോ അ‍ര്‍ധ വാ‍ര്‍ഷികമായോ വാ‍ര്‍ഷികമായോ കൈപ്പറ്റാനുള്ള അവസരം നിക്ഷേപക‍ര്‍ക്കു ലഭിയ്ക്കും.വാ‍ര്‍ഷികാടിസ്ഥാനത്തിൽ തുക പിൻവലിയ്ക്കുന്നവ‍ര്‍ക്ക് 12,450 രൂപ ലഭിയ്ക്കും.ഈ നിക്ഷേപ പദ്ധതിയിൽ പരമാവധി നിക്ഷേപിയ്ക്കാവുന്ന തുക 7.5 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപ വരെയായി ഉയ‍ര്‍ത്തിയത് പ്രതിമാസ പെൻഷൻ തുക ഇരട്ടിയാകാൻ സഹായകരമാകും.

നിക്ഷേപത്തിൽ നിന്ന് വായ്പ എടുക്കാനുമാകും

10 വ‍ര്‍ഷ കാലാവധിയിലുള്ള സ്കീമിൽ നടത്തുന്ന തുട‍ര്‍ച്ചയായ നിക്ഷേപം കാലാവധി പൂ‍ര്‍ത്തിയാകുമ്പോൾ നിക്ഷേപക‍ര്‍ക്ക് തിരികെ ലഭിയ്ക്കും. മരണം സംഭവിച്ചാൽ തുക നോമിനിയ്ക്ക് ലഭിയ്ക്കും. നിക്ഷേപം മൂന്ന് വ‍ര്‍ഷം പൂ‍ര്‍ത്തിയാക്കിയാൽ തുകയുടെ 75 ശതമാനം വായ്പയെടുക്കാനാകും. പലിശ നിരക്ക് ഓരോ വ‍ര്‍ഷവും പുതുക്കി നിശ്ചയിക്കും. പോളിസി ഉടമയ്ക്കോ ജീവിത പങ്കാളിയ്ക്കോ മാരകമായ രോഗങ്ങൾ ഉണ്ടായാൽ തുകയുടെ 98 ശതമാനം സറണ്ടര്‍ ചെയ്യാനാകും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി -അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തങ്ങളുടെ റേഷന്‍ കാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാം.

English Summary: It's safe Prime Minister Vaivandana Yojana; Retirement Scheme (PMVVI)
Published on: 02 June 2020, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now