ചക്ക സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഫലമായതോടെ ചക്കയില്ലാത്ത ഒരു പരിപാടിയുമില്ലെന്നായി. തിരുവനന്തപുരം കേശവദാസപുരത്തെ കേദാരം ഷോപ്പിങ് കോംപ്ലക്സിൽ തുടങ്ങിയ ചക്ക, തേൻ മഹോത്സവത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് വിവിധ ചക്ക വിഭവങ്ങളാണ്.തത്സമയം ഉണ്ടാക്കി വിൽക്കുന്ന ചക്കപ്പായസത്തിനും ചക്ക ഉണ്ണിയപ്പത്തിനുമാണ് ആവശ്യക്കാരേറെ.ഉത്സവത്തിൽ ചക്ക ഐസ്‌ക്രീമും ചക്ക ഹൽവയുമാണ് പ്രിയംകൂടിയ മറ്റ് വിഭവങ്ങൾ. ചക്കക്കാലം കഴിഞ്ഞെങ്കിലും മേളയിൽ ചക്കക്കുരു പുട്ടുപൊടിയും ചക്ക അച്ചാറും പപ്പടവും ശീതളപാനീയവും മറ്റും വില്പനയ്ക്കുണ്ട്. വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് മേളയിലെ ഉൽപ്പന്നങ്ങൾ ഒരുക്കിയിരിക്കുന്നത്.ഉണങ്ങിയ പഴങ്ങൾ, മുന്തിരിത്തൈകൾ, പൂച്ചെടികൾ,വിത്തുകൾ തുടങ്ങി ഒട്ടേറെ ചക്കയിതരവിഭവങ്ങളും മേളയുടെ ആകർഷണമാണ്.
ചുരുങ്ങിയ കാലംകൊണ്ടു കായ്ക്കുന്ന വിയറ്റ്‌നാം ഏർളി പ്ലാവിൻതൈകളും ബ്രഹ്മശ്രീ മാവിൻതൈകളും കുള്ളൻ തെങ്ങിൻതൈകളും വിൽപ്പനയ്ക്കായി മേളയിലുണ്ട്.ഖാദി ബോർഡിൻറെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നവ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ,നാടൻ പച്ചക്കറി വിത്തുകളും നിരവധി കാർഷിക -ഗ്രഹോപരണങ്ങളും മേളയിൽ ലഭ്യമാണ്.ചക്കയുടെ ജൈവ മൂല്യവും ഔഷധഗുണവും ഉൾക്കൊണ്ടുകൊണ്ട് മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ പരിശീലനവും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്.