Updated on: 4 May, 2023 4:39 PM IST
Insurance | അയൽക്കൂട്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ; 11.28 ലക്ഷം വനിതകൾ അംഗങ്ങൾ

കുറഞ്ഞ പ്രീമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണ് ജീവൻ ദീപം ഒരുമ. പദ്ധതിയിൽ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി പുതുക്കുകയും ചെയ്തു. 

കൂടുതൽ വാർത്തകൾ: പത്തനംതിട്ടയിലെ ആദ്യ കൃഷിശ്രീ സെന്റർ കൃഷിമന്ത്രി നാടിന് സമർപ്പിച്ചു

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (59,298), കൊല്ലം (88,677), പത്തനംതിട്ട (32,896), ആലപ്പുഴ (47,242), ഇടുക്കി (28,268), കോട്ടയം (55,887), എറണാകുളം (2,05,282), തൃശൂർ (2,01,916), പാലക്കാട് (1,19,298), വയനാട് (26,162), മലപ്പുറം (61,512), കോഴിക്കോട് (1,22,970), കണ്ണൂർ (54,861), കാസർഗോഡ് (24,112) എന്നിങ്ങനെയാണ് അംഗങ്ങളുടെ കണക്ക്.

ഇൻഷുറൻസ് എപ്പോൾ..

അയൽക്കൂട്ടങ്ങളിലെ ഒരംഗത്തിന് സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കും. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാലും ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും സംസ്ഥാന ഇൻഷുറൻസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ഇതിനുമുമ്പ്, അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും അംഗത്തിന് മരണം സംഭവിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുമായിരുന്നു. എന്നാൽ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. ഈ ഇൻഷുറൻസ് തുകയിൽ നിന്നും മരണപ്പെട്ട വ്യക്തിയുടെ പേരിൽ നിലനിൽക്കുന്ന വായ്പാ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നൽകും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും.

തുക എങ്ങനെ..

174 രൂപയാണ് വാർഷിക പ്രീമിയം. 18 മുതൽ 74 വയസുവരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 18നും 50നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ പോളിസിയിൽ പറഞ്ഞിട്ടുള്ള അവകാശിക്ക് 1 ലക്ഷം രൂപ ലഭിക്കും. 51 മുതൽ 74 വയസുവരെ പ്രായമുള്ള പോളിസി ഉടമകൾക്ക് സാധാരണ മരണം സംഭവിച്ചാൽ യഥാക്രമം 45,000, 15,000, 10,000 രൂപ എന്നിങ്ങനെ പോളിസി തുക ലഭിക്കും.

എല്ലാ വിഭാഗത്തിലും പോളിസി ഉടമയ്ക്ക് അപകട മരണമോ, അപകടത്തിൽ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ പോളിസി തുകയ്ക്ക് ഒപ്പം അപകട ആനുകൂല്യമായ 25,000 രൂപയും ലഭിക്കും. അംഗങ്ങളിൽ നിന്നുള്ള പ്രീമിയം തുക സമാഹരിക്കുന്നതും, പുതിയ അംഗങ്ങളെ ചേർക്കുന്നതും സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന ബീമ മിത്ര വഴിയാണ്.

English Summary: Jeevan Deepam Oruma Insurance 11.28 lakh women members from SHG
Published on: 04 May 2023, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now