ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ചീഫ് മാനേജർ, സീനിയർ ഓഫീസർ തസ്തികകളിലായി ആകെയുള്ള ഒമ്പത് ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവർക്ക് ഗെയിൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ഗെയിൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ gailonline.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 9 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു
ഒഴിവുകൾ
അപേക്ഷയുടെ ഹാർഡ് കോപ്പി ഒരു ഘട്ടത്തിലും ഗെയിലിലേക്ക് അയച്ചു നൽകേണ്ടതില്ല. വിദ്യാഭ്യോസ യോഗ്യത, തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ചീഫ് മാനേജർ- 2 ഒഴിവുകൾ, സീനിയർ ഓഫീസർ- 7 ഒഴിവുകൾ എന്നിങ്ങനെ ആകെ 9 ഒഴിവുകളുണ്ട്.
യോഗ്യത
ചീഫ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ എം.ബി.ബി.എസ്, എം.ഡി/ ഡി.എൻ.ബി ആണ് യോഗ്യത. സീനിയർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ എം.ബി.ബി.എസ് ബിരുദമുണ്ടായാൽ മതി.
ഹോമിയോ ഫാർമസിസ്റ്റ്, അധ്യാപകർ, എന്നീ തസ്തികകളിൽ ഒഴിവുകൾ
തെരഞ്ഞെടുപ്പ് രീതി
സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഗ്രൂപ്പ് ഡിസ്ക്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്റീവ്/ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരാം.
അവസാന തീയതി
ജനുവരി 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷാ ഫീസ്
ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി (നോൺ ക്രീമി ലെയൽ) വിഭാഗക്കാർക്ക് 200 രൂപ, പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് ഗെയിൽ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.