Updated on: 4 August, 2021 3:53 PM IST
Actress Reenu mathews
ചർമം തിളങ്ങാൻ കിടിലൻ ജ്യൂസുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റീനു മാത്യൂസ്. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുത്തൻ റെസിപ്പിയുടെ വീഡിയോ പങ്കുവച്ചത്. പഴങ്ങളും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് മുടങ്ങാതെ പത്ത് ദിവസം കുടിച്ചാൽ വ്യത്യാസം കണ്ടറിയാമെന്നാണ് താരം പറയുന്നത്.

ചേരുവകൾ

☛ ഓറഞ്ച്-1
☛ ആപ്പിൾ-1
☛ കാരറ്റ്-1
☛ ബീറ്റ്റൂട്ട്-1
 

തയ്യാറാക്കുന്ന വിധം

ഓറഞ്ച്,ആപ്പിൾ,കാരറ്റ്,ബീറ്റ്റൂട്ട് എന്നിവ നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന്  ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക്  ഈ കഷ്ണങ്ങൾ ഇട്ടതിന് ശേഷം നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ജ്യൂസ് റെഡി. പ്രഭാത ഭക്ഷണത്തിന് മുമ്പോ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ഈ ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം. 
English Summary: juice for healthy skin by actress reenu mathews
Published on: 04 August 2021, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now