ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ജാപ്പനീസ് കാട കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭ്യമാണെന്ന് പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. കുഞ്ഞുങ്ങൾ ലഭിക്കുന്നതിനായി 0479- 24 52 277 / 94 95 80 55 41 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "സംയോജിത കൃഷി രീതികൾ" എന്ന വിഷയത്തിൽ നാളെ (ആഗസ്റ്റ് 4ന്) 11 മണി മുതൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. https://meet.google.com/iff-smm-wvyw-feq എന്ന ലിങ്ക് ഉപയോഗിച്ച് പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. പരിശീലനപരിപാടിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0476- 26 98 550 എന്ന ഫോൺ നമ്പറിലോ dtcoachira@gmail.com എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (04. 08. 2021) രാവിലെ 11 മണിക്ക് "കാലി രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം ഗൂഗിൾ വഴിനടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481- 23 022 23/ 94 47 82 45 20 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം അഞ്ചാം തീയതി രാവിലെ 11. 30 മുതൽ "ശാസ്ത്രീയ കറവ പശു പരിപാലനം" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം ഗൂഗിൾ മീറ്റ് വഴിനടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി 0471- 24 40 911 എന്ന ഫോൺ നമ്പറിലോ dtctvm99@gmail.com എന്ന മെയിലിലോ പേര്, മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, എന്നിവ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ "ഓമന മൃഗങ്ങളിലെ പ്രത്യുൽപാദനവും അനുബന്ധരോഗങ്ങളും" എന്ന വിഷയത്തിൽ ആഗസ്റ്റ് 6 ന് വൈകിട്ട് 5 മണിക്ക് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. http://us02web.zoom.us/j/9995213500 എന്ന ലിങ്കിലൂടെ 99 95 21 35 00 എന്ന ഐഡി ഉപയോഗിച്ച് പരിശീലനപരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 94 46 71 44 62 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "കാട വളർത്തൽ"* എന്ന വിഷയത്തിൽ _07/08/2021 ശനി _വൈകീട്ട് 7 മണി മുതൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ അസി.പ്രൊഫസർ ഡോ.അബ്ദുൽ മുനീർ കണ്ടങ്ങൽ_ ആണ് വിഷയാവതരണം.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
Contact 9446424556
Deputy Director
LMTC ATHAVANAD