Updated on: 11 January, 2024 10:37 AM IST

1. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്.ആയുഷ് സേവനങ്ങൾക്കായുള്ള ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് ഈ രംഗത്തെ സ്വീകാര്യതയും മുൻഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ കേരളം മികവ് പുലർത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാമ്പിൽ ഏകദേശം 600 പേർവരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. ആയുഷ് രംഗത്ത് കേരളം നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

2. കളമശ്ശേരി നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ കേര ഗ്രാമമാകാനൊരുങ്ങി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. 25.67 ലക്ഷം രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിൽ 100 ഹെക്ടറിൽ (250 ഏക്കർ) ഉല്പാദനക്ഷമതയുള്ള കേരവൃക്ഷങ്ങൾ വളർന്നു തുടങ്ങും. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ നടീൽ, രോഗം ബാധിച്ച തെങ്ങുകൾ വെട്ടി മാറ്റൽ, തെങ്ങിന് തടമെടുക്കൽ സഹായം, സബ്സിഡി നിരക്കിൽ വളം നൽകൽ, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, മൂല്യ വർദ്ധിത യൂണിറ്റിന് സഹായം നൽകൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതി പ്രകാരം കർഷകർക്ക് ലഭ്യമാകുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങളായി പഞ്ചായത്തിലെ 21 വാർഡുകളിലെയും ഗ്രാമസഭകളിൽ കേരഗ്രാമം പദ്ധതി അവതരിപ്പിച്ചു. നാളികേര ഉല്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം. തെങ്ങ് കൃഷിയിൽ സമ്പൂർണ്ണ സംരക്ഷണമാണ് പദ്ധതിയിലൂടെ കൃഷിഭവൻ കർഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.

3. എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 16ന് ശാസ്ത്രീയ പശു വളർത്തൽ, ജനുവരി 23ന് ഫാം ടൂറിസം - നിങ്ങളുടെ ഫാമിലും, ജനുവരി 29ന് കാട വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നടക്കും. താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2950408 എന്ന നമ്പറിൽ ബന്ധപ്പെടുക. 

English Summary: Kadungallur grama panchayat is about to become the third coconut village in Kalamassery constituency
Published on: 09 January 2024, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now