Updated on: 30 August, 2023 11:16 PM IST

എറണാകുളം: കൃഷിയെ മുന്നോട്ടുകൊണ്ടുവരാന്‍ സാധിക്കുന്ന കൃഷിക്ക് ഒപ്പം കളമശേരി പോലുള്ള പദ്ധതികള്‍ എല്ലായിടത്തും നടപ്പിലാക്കണമെന്ന് നടന്‍ ടിനി ടോം. 

കളമശ്ശേരി കാര്‍ഷികോത്സവ വേദിയില്‍ ഏഴാം ദിവസത്തെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ മുന്നോട്ട് നയിക്കാന്‍ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കളമശ്ശേരി പട്ടണത്തില്‍ കാര്‍ഷികോത്സവം നടത്തുന്നത് വളരെ മികച്ച കാര്യമാണ്.

പുഴകളുടെ ഒഴുക്ക്  സുഗമമാക്കുന്നതിന് ഓപ്പറേഷന്‍ വാഹിനി, കാര്‍ഷിക മുന്നേറ്റത്തിനായി കൃഷിക്കൊപ്പം കളമശ്ശേരി തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന മന്ത്രി പി.രാജീവിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാര്‍ഷികോത്സവത്തിന് അദ്ദേഹം ആശംസകള്‍ അറിയിച്ചു.

മേളയില്‍ പങ്കെടുക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ ടിനി ടോമിന് സമ്മാനിച്ചു. തുടര്‍ന്ന് കാര്‍ഷികോത്സവ വേദിയിലെ മേളകള്‍ സന്ദര്‍ശിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ കളമശ്ശേരിയിലെ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

English Summary: Kalamassery Agri Festival Projects promoting agri be implemented everywhere: Tiny Tom
Published on: 30 August 2023, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now