കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശ്വാസം പകരാന്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓണ്‍ലൈന്‍ ജൈവ പച്ചക്കറി വിപണനപരിപാടി തുടങ്ങി. നിയുക്ത എം.എല്‍.എ പി.പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു
നാടന്‍ പച്ചക്കറി കള്‍ക്ക് വിപണി കണ്ടെത്താന്‍ പരിശ്രമിക്കുമെന്ന് പി.പ്രസാദ് പറഞ്ഞു.ഹോര്‍ട്ടി കോര്‍പ്പ് വഴി മുഴുവന്‍ പച്ചക്കറികളും സംഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.ദിനേശന്‍,അസി എക്‌സിക്യൂട്ടിന് എന്‍ജിനീയര്‍ ഡിക്രൂസ്.വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍,സ്ഥിരം സമതി അദ്ധ്യക്ഷന്മാരായി എന്‍.ഡി.ഷിമ്മി,അനിത തിലകന്‍,സുധാസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
2012ല്‍ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകയ്ക്കുളള പുരസ്‌കാരം നേടിയ കഞ്ഞിക്കുഴിയിലെ ദിവ്യ ജ്യോതിസിന്റെ നേതൃത്വത്തിലുളള കര്‍ഷകരാണ് കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് ജൈവ പച്ചക്കറികള്‍ വീടുകളില്‍ എത്തിക്കുന്നത്.
9446114406 എന്ന നമ്പരില്‍ ബന്ധപ്പെടുന്നവര്‍ക്ക് ജൈവപച്ചക്കറികള്‍ വീടുകളില്‍എത്തിക്കും.വില ഓണ്‍ലൈനായി അടച്ചാല്‍ മതി.ആലപ്പുഴ മുതല്‍ ചേര്‍ത്തല വരെയാണ് ജൈവ പച്ചക്കറി വിപണനമെന്ന് വി.ജി.മോഹനന്‍ അറിയിച്ചു.
കര്‍ഷകരായ സാനുമോന്‍,അനില്‍ലാല്‍,ഭാഗ്യരാജ് തുടങ്ങിയവര്‍ പദ്ധതിയില്‍ ഉണ്ട്.കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡുകളും വിതരണം ചെയ്തു.