Organic Farming

മേയ് മാസം പകുതിയാകുമ്പോൾ ഇഞ്ചി നടാം : ചെയ്യേണ്ട കാര്യങ്ങൾ

വിത്ത് ഇഞ്ചിയാണ്

ഏലം കഴിഞ്ഞാൽ വളരെയധികം പ്രാധാന്യമുള്ള പുരാതന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. സിഞ്ചിബേറെസി കുടുംബവും സിഞ്ചിബെർ ഓഫിസിനെൽ ശാസ്ത്രനാമവും ആണ്. ദക്ഷിണേന്ധ്യ ആണ് ജന്മദേശം. ഇന്ത്യയിൽ നിന്നും 90% ഇഞ്ചിയും ചുക്ക് ആയാണ് കയറ്റി അയക്കുന്നത്. ഇന്ത്യൻ ഇഞ്ചിക്കും ചുക്കിനും ലോകകമ്പോളത്തിൽ നല്ല പ്രിയമുണ്ട്. ചുക്ക്, ബ്ലീച് ചെയ്ത ചുക്ക്, ഇഞ്ചി എണ്ണ, ഇഞ്ചി പൊടി, ഒളിയോ റെസിൻ എന്നിവയുടെ പ്രേമുഖ ഉല്പാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ.

അന്തരീക്ഷ ഈർപ്പം കൂടിയ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇഞ്ചിക്ക് അനുയോജ്യം. സമുദ്രനിരപ്പിൽ 1500 മി ഉയരത്തിൽ വരെ കാലവർഷത്തെ ആശ്രയിച്ചോ നനച്ചോ ഇഞ്ചി കൃഷി ചെയ്യാം. മഴയാരംഭത്തോടെ നട്ട് കിളിർപ്പ് വന്നാൽ, നല്ല മഴയും വിളവെടുപ്പിനു മുൻപുള്ള ഒരു മാസത്തെ വരൾച്ചയും അനുകൂല ഘടകമാണ്. നീർവാർച്ച സ്വഭാവമുള്ള മണൽ മണ്ണ് ചെളി മണ്ണ്, ചരൽ മണ്ണ് എന്നിവിടങ്ങളിൽ ഇഞ്ചി കൃഷി നടത്താം.
ജൈവാംശം കൂടുതൽ ഉള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.
മണ്ണിൽ നിന്നും വാളാംശം വൻതോതിൽ വലിച്ചെടുക്കും എന്നതിനാൽ ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്.

കൃഷിയിറക്കാൻ ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ കൃഷി സ്ഥലത്ത് ജോലിയാരംഭിക്കണം.
കിളച്ചൊരുക്കി ഒരു മി വീതിയിലും സൗകര്യമായ നീളത്തിലും 25 സെ മി ഉയരത്തിലും വാരം തയ്യാറാക്കണം. വാരങ്ങൾ തമ്മിൽ 40 സെ മി അകലം വേണം.

ഇനം.

പച്ചയിഞ്ചിക്ക് യോജിച്ച റിയോ ഡി ജനിറോ, ചൈന, വയനാട് ലോക്കൽ, ടഫാൻജിയ എന്നിവയും ചുക്കിന് പറ്റിയ മാനന്തവാടി, മാരൻ, വയനാട്, വള്ളുവനാട്, കുറുപ്പംപടി, രജത തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.

കൂടാതെ ശരാശരി 16.6 ടൺ/ ഹെ വിളവ് തരുന്ന സുപ്രഭ 11.6 ട വിളവ് തരുന്ന സുരുചി, 17.5 ട വിളവ് തരുന്ന സുരഭി, 22.5 ട വിളവ് തരുന്ന വരദ എന്നിവയാണ് മറ്റ് ഇനങ്ങൾ.

തലേദിവസത്തെ വിളവെടുപ്പിൽ നിന്നും സംഭരിച്ചു സൂക്ഷിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീൽ വസ്തു. 6-8 മാസം ആകുമ്പോൾ കീടരോഗബാധ ഒട്ടും ഇല്ലാത്ത കരുത്തുള്ള ചെടികൾ വിത്തിനായി നോക്കി വയ്ക്കണം. കിഴങ്ങിന് മുറിവേൽക്കാതെ ചെടികൾ കിളച്ച് എടുക്കുക. തിരഞ്ഞെടുത്ത വിത്തിഞ്ചി 30 മിനിറ്റ് നേരം ഒരു ലിറ്റർ വെള്ളത്തിൽ മാങ്കോസെബ് 3 g, മാലത്തിയോൺ ഒരു മി ലി എന്ന തോതിൽ കലക്കിയ ലായനിയിൽ മുക്കി എടുക്കുക. നടുന്നതിനു മുൻപ് തണലുള്ള സ്ഥലത്ത് നിരത്തി ഇട്ട് തോർത്തി എടുക്കണം.

തണലുള്ള പ്രേദേശത്ത് കുഴി എടുത്ത് മണലോ അറക്ക പൊടിയോ വിരിച്ചും വിത്ത് സൂക്ഷിക്കാം. കുഴിയിൽ വായു സഞ്ചാര സൗകര്യം ഉണ്ടാവണം. 

ഏപ്രിൽ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചയാണ് ഇഞ്ചി നടാൻ അനുയോജ്യമായ സമയം. വേനൽ മഴ ലഭിക്കുന്നത് അനുസരിച്ച് വിത്ത് ഇറക്കാം.

 നന സൗകര്യം ഉള്ള സ്ഥലത്ത് ഫെബ്രുവരിയിൽ കൃഷി ഇറക്കാം. ഒരു ഹെക്ടറിന് 1500 kg വിത്ത് വേണ്ടി വരും. വിത്ത് 15 g ൽ കുറയാതെ കഷ്ണങ്ങൾ ആക്കി 20-25 സെ മി അകലത്തിൽ 4-5 സെ മി താഴ്ച്ചഉള്ള കുഴികൾ എടുത്ത് നടണം. 

ഒരു ഹെക്ടറിന് സ്ഥലത്ത് അടിസ്ഥാന വളമായി ജൈവ വളം 30 ടൺ, യൂറിയ 150 kg, രാജ്പോസ് 250 kg പൊട്ടാഷ് 90 kg എന്നിവ  ആവശ്യമാണ്.

60 ആം ദിവസം യൂറിയ 75 kg 120 ആം ദിവസം യൂറിയ 75 kg പൊട്ടാഷ് 45 kg എന്നിവ പ്രയൊഗിക്കാം. നടീൽ കഴിഞ്ഞാൽ പുതയിടണം. ഹെക്ടറിന് 15 ടൺ പച്ചില വേണ്ടി വരും. തുടർന്ന് 44-60, 90-120  ദിവസങ്ങളിലും പുതയിടൽ ആവർത്തിക്കാം. 

കീട രോഗം. 

ശൽക്ക കീടം, തണ്ട് തുരപ്പൻ, ഇല ചുരുട്ടി, ഇലപേൻ എന്നിവയാണ് ഇഞ്ചിയെ അക്രമിക്കുന്ന പ്രധാന കീടം. 

ശൽക്ക കീടങ്ങൾ കിഴങ്ങുകളിൽ പറ്റിപിടിച്ചിരുന്ന് നീര് വലിച്ചു കുടിക്കുന്നു. തുടർന്ന് കിഴങ്ങ് ചുക്കി ചുളിഞ്ഞു പോവുന്നു. വിത്ത് ശുദ്ധികരിച്ച് നടുന്ന പക്ഷം ഇത് നിയന്ത്രിക്കാം. തണ്ട് തുരപ്പൻ ഉള്ളിലേക്ക് തുരന്നു കയറി ഉൾ ഭാഗം തിന്നുന്നത് മൂലം  നാംബ് ഉണങ്ങുന്നു. ഇവക്ക് കീടനാശിനി പ്രെയോഗം ആവശ്യമാണ്. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടാൽ ഇല ഉൾപടെ ശേഖരിച്ച് നശിപ്പിക്കണം. ഇലപേൻ നീരുറ്റി കുടിക്കുന്നത് മൂലം ഇലകൾ മഞ്ഞളിക്കുന്നു. 

മൃദു ചീയൽ, ബാക്ടീരിയൽ വാട്ടം, ഇല പുള്ളി മൂട് ചീയൽ എന്നിവയാണ് പ്രധാന രോഗം. 

മൃദു ചീയൽ രോഗത്തിന്റെ പ്രധാന ലക്ഷണം ഇല മഞ്ഞളിക്കുന്നതാണ്. ഇലയും കിഴങ്ങും യോജിക്കുന്ന ഭാഗം ചീഞ്ഞു അഴുകുന്നു.ഇഞ്ചിക്ക് ഈ രോഗം കനത്ത ഭീഷണി ആണ്. 

നടുന്ന സമയത്ത് മണ്ണിൽ ട്രൈക്കോടർമ സ്യുഡോ മൊണാസ്, മൈക്കോറയ്സ എന്നിവ ചേർക്കുന്നത് അസുഖം കുറക്കും.

 നട്ട് 6 ആം മാസം മുതൽ വിളവെടുക്കാം. എന്നാൽ ചുക്ക് ആക്കാൻ 245-260 ദിവസങ്ങൾക്കുള്ളിൽ ആണ് പറിക്കേണ്ടത്. ഒരു ഹെ ന് 20-25 ടൺ വരെ പച്ചയിഞ്ചി ലഭിക്കും.

ചുക്ക്. 

ലോക വിപണിയിൽ 90% ഇഞ്ചിയും ചുക്കായിട്ടാണ് കയറ്റുമതി ചെയ്യുന്നത്. ചുക്കുണ്ടാക്കാനായി പറിച്ചെടുത്ത ഇഞ്ചി വൃത്തിയാക്കിയ ശേഷം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കണം. ചെത്തി മൂർച്ച ആക്കിയ മുളംകമ്പ് ഉപയോഗിച്ച് ശ്രെദ്ധയോടെ തൊലി കളയുക. ഇരുമ്പ് കത്തികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. തൊലി നീക്കിയ ഇഞ്ചി ഒരാഴ്ച്ചയോളം  വെയിലത്തിട്ട് ഉണക്കണം. ഇങ്ങനെ ഉണങ്ങിയ ഇഞ്ചി ചുക്ക് ആയി മാറുന്നു.


English Summary: ginger can be planted by may midtime: Use these tips

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine