Updated on: 6 May, 2021 9:03 PM IST
സേവന സന്നദ്ധരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് ഈ‌ പദ്ധതി നടപ്പാക്കുന്നത്.

ആലപ്പുഴ : നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകാനായി ' ഒപ്പം ഈസി ഷോപ്പി' പദ്ധതിയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌. സേവന സന്നദ്ധരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് ഈ‌ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിലുള്ള കുടുംബങ്ങൾക്ക്
സാധനങ്ങൾ സൗജന്യമായായി എത്തിച്ചു നൽകും. മറ്റു കുടുംബങ്ങളിലേയ്ക്ക് മിതമായ സേവനചാർജ്ജ് ഈടാക്കിയായിരിക്കും ' ഒപ്പം ഈസി ഷോപ്പി' നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമാകുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രത്യക യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകും.
ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എം. ഡി. സുധാകരൻ ചെയർമാനും കെ.കെ. പ്രതാപൻ കൺവീനറും ഫെയ്സി.വി ഏറനാട് കോർഡിനേറ്ററുമായുള്ള സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

വ്യാപാരി സംഘടനകളുമായി കൂടി ആലോചിച്ച് പദ്ധതി വിപുലീകരിക്കുമെന്നും ഈസി ഷോപ്പി ഒരു സ്ഥിരം തൊഴിൽ ഗ്രൂപ്പായി മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ തുടങ്ങിയവർ പറഞ്ഞു.

Panchayat president Geeta Karthikeyan and vice-president M Santhosh Kumar said the project would be expanded in consultation with traders' organizations and Easy Shoppe would be transformed into a permanent employment group.

English Summary: Kanjikuzhi Panchayat with "and Easy Shopie" service center
Published on: 04 May 2021, 06:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now