Updated on: 10 December, 2020 9:06 AM IST

ഇന്ത്യയിൽനിന്നുള്ള കാരച്ചെമ്മീനിന്റെ പരിശോധന ജപ്പാൻ പൂർണമായും നീക്കി

ഇന്ത്യയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്റെ പരിശോധന ജപ്പാൻ പൂർണമായും പിൻവലിച്ചു. കോവിഡ് ഭീതിയിൽ അകപ്പെട്ടിരുന്ന രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ചെയ്യുന്ന കാരച്ചെമ്മീനിൽ ആന്റി ബാക്ടീരിയൽ മരുന്നായ ഫ്യൂറസോളിഡോണിന്റെ അംശം പൂർണമായും ഇല്ലാതായതാണ് ജപ്പാന്റെ ഈ തീരുമാനത്തിനു പിന്നിൽ.

ജപ്പാനിലെ ഇന്ത്യൻ എംബസി, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.), എക്സ്‌പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയെ ജപ്പാനിലെ ആരോഗ്യ-തൊഴിൽ-ക്ഷേമ മന്ത്രാലയം (എം.എച്ച്.എൽ.ഡബ്ള്യു.) രേഖാമൂലം ഇക്കാര്യമറിയിച്ചു.

ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ചെമ്മീൻ ഇനമാണ് കാരച്ചെമ്മീൻ. ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഒരു പ്രധാന ഇനമാണ്. ആകെ കയറ്റുമതിയുടെ 40 ശതമാനവും ജപ്പാനിലേക്കാണ്. യൂറോപ്യൻ യൂണിയനും അമേരിക്കയുമാണ് കാരച്ചെമ്മീനിന്റെ മറ്റ് പ്രധാന കയറ്റുമതി വിപണികൾ

ഏറെക്കാലമായി നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ജപ്പാൻ സർക്കാരിൽ നിന്നുണ്ടായ ഉത്തരവെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ ശ്രീ കെ എസ് ശ്രീനിവാസ് ഐഎഎസ് പറഞ്ഞു. വിവിധ വേദികളിൽ നിരന്തരമായി എം.പി.ഇ.ഡി.എ നേരിട്ടും അതിന്റെ ടോക്യോയിൽ ഉള്ള ട്രേഡ് പ്രൊമോഷൻ ഓഫീസ് വഴിയും ഉന്നയിച്ച
ആവശ്യമാണിത്.

മികച്ച കൃഷി രീതികൾ അവലംബിക്കുന്നതിന് ചെമ്മീൻ കർഷകരെ നിരന്തരമായി പ്രോത്സാഹിപ്പിച്ചതിന് ഫലം ലഭിച്ചു. എം.പി.ഇ.ഡി.എയുടെ വിവിധ ഓഫീസുകൾ വഴിയും നാഷണൽ സെന്റർ ഫോർ സസ്റ്റെയിനബിൾ അക്വാകൾച്ചർ എന്ന സൊസൈറ്റി വഴിയുമാണ് ബോധവത്കരണം നടത്തി വരുന്നത്.

അതോറിറ്റിയുടെ വല്ലാർപാടത്തെ മൾട്ടിസ്പീഷിസ് അക്വാകൾച്ചർ കോംപ്ലക്സ് വഴി മികച്ച ഗുണനിലവാരമുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കെ എസ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി. മികച്ച വളർച്ചയുള്ളതും രോഗരഹിതവുമാണ് ഈ കാരച്ചെമ്മീൻ കുഞ്ഞുങ്ങൾ വനാമി ചെമ്മീനിന്റെ കടന്നു കയറ്റം നിമിത്തം പിന്നിലായി പോയ കാരച്ചെമ്മീനിന്റെ കൃഷി, കയറ്റുമതി എന്നിവയ്ക്ക് ജപ്പാൻ സർക്കാരിന്റെ ഉത്തരവ്
പുതിയ ഊർജം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റി ബയോടിക്ക് രഹിത സർട്ടിഫിക്കേഷൻ പദ്ധതിയായ ശഫരി വഴി മികച്ച ചെമ്മീൻ കുഞ്ഞുങ്ങളെ കർഷകർക്ക് പ്രദാനം ചെയ്യാൻ കഴിയുമെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ഹാച്ചറികൾ വഴി വിതരണം ചെയ്യുന്ന ചെമ്മീൻ ലാർവകൾ ആന്റിബയോട്ടിക് രഹിതമാണെന്ന് ഓൺലൈൻ വഴി സാക്ഷ്യപ്പെടുത്താൻ ഈ സർട്ടിഫിക്കേഷൻ സഹായിക്കുമെന്ന് ചെയർമാൻ പറഞ്ഞു. സമുദ്രോത്പന്ന കയറ്റുമതിയിൽ 100 ശതമാനം
ആരോഗ്യകരമായ ഉത്പന്നങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഈ നടപടിക്രമങ്ങൾ
ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

English Summary: KARACHEMMEN EXPORT JAPAN GIVE FREEDOM
Published on: 10 December 2020, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now