കാര്‍ഷിക കയറ്റുമതിയില്‍ കര്‍ണാടക പിന്നിലാണെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലജെ. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക കയറ്റുമതിയില്‍ തന്റെ സ്വന്തം സംസ്ഥാനമായ കര്‍ണാടക പിന്നിലാണെന്നാണ് ശോഭ കരന്ദ്ലജെ ബുധനാഴ്ച്ച കര്‍ണാടക തലസ്ഥാനത്ത് നടന്ന 'വാണിജ്യ ഉത്സവ്' പരിപാടിയില്‍ പറഞ്ഞത്. 'കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, ഇന്ത്യ റെക്കോര്‍ഡ് അളവില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കര്‍ണാടക കയറ്റുമതിയില്‍ പിന്നിലാണ്' കര്‍ണാടകയിൽ നടന്ന പരിപാടിയില്‍ അവര്‍ പറഞ്ഞു. ഇന്ത്യ ഏകദേശം 305 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളും 326 മെട്രിക് ടണ്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിച്ചത് ശ്രദ്ധേയമാണ്.
കര്‍ണാടക വൈവിധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ മേഖലകളാല്‍ അനുഗ്രഹീതമാണെന്നും എല്ലാത്തരം കാര്‍ഷിക ഉല്‍പന്നങ്ങളും വളര്‍ത്തുന്നതിന് സംസ്ഥാനം ഈ വൈവിധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ മേഖലകള്‍ പ്രയോജനപ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'കയറ്റുമതിക്ക് അനുയോജ്യമായ കാര്‍ഷിക ഉല്‍പന്നങ്ങളുടെ നല്ല ഗുണനിലവാരം ഗവേഷണ -വികസന വകുപ്പുകള്‍ക്ക് ആവശ്യമാണ്.'എന്നും കാര്‍ഷിക മന്ത്രാലയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കരന്ദ്ലജെ പറഞ്ഞു,
ഭക്ഷ്യ എണ്ണകള്‍ ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇപ്പോള്‍ ഓയില്‍ ഫാം വളര്‍ത്താനും ഓയില്‍ ഫാം മേഖലയില്‍ സ്വന്തമായി നൈപുണ്യം നേടാനും ഓയില്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനും സമയമായി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ രാസവിമുക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് ശരിയായി ഉപയോഗിക്കണമെന്നും അതിനാല്‍ മികച്ച ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അവര്‍ അറിയിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, അഗ്രികള്‍ച്ചറൽ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(APEDA) ഇന്ത്യയില്‍ ഉടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു, അതിലൊന്നാണ് വാണിജ്യ ഉത്സവവും.
ബന്ധപ്പെട്ട വാർത്തകൾ
കാർഷിക കണക്ഷനും ഇനി മുതൽ രണ്ട് രേഖകൾ മതി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?