Updated on: 4 December, 2020 11:19 PM IST
Courtesy - The federal news

കേരളത്തിലെ അസംഘടിത തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് കാർഷിക രംഗം.1974 ലെ കേരള കർഷക തൊഴിലാളി നിയമത്തിന്റെ 8 വകുപ്പിന് ഭേദഗതി വരുത്തിയാണ് 1990 ലെ കർഷക തൊഴിലാളി ക്ഷേമനിധി പ്രാബല്യത്തിൽ വന്നത്.ഇത് സർക്കാർ നേരിട്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണ്.

അംഗത്വത്തിന് അർഹത ഉള്ളവർ

18 വയസ്സിന് മുകളിലും 55 വയസ്സിന് താഴെയുമുള്ള എല്ലാ കർഷക തൊഴിലാളികൾക്കും ക്ഷേമ നിധിയിൽ അംഗം ആകാവുന്നതാണ്.

അപേക്ഷ

  • അപേക്ഷകർ ഫോറം നമ്പർ 1 ൽ അപേക്ഷ നൽകേണ്ടതാണ്.
  • കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, (ഒരു അംഗീകൃത കർഷക തൊഴിലാളി സംഘടനയുടെ സംസ്ഥാന/ ജില്ലാ/ താലൂക്ക് / ഏരിയ സെക്രട്ടറി/ പ്രസിഡന്റ് നൽകുന്നത്) വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • 2 പാസ് പോർട്ട്‌ സൈസ് ഫോട്ടോ
  • നോമിനേഷൻ ഫോറം നമ്പർ 4
  • അംഗത്വം ലഭിക്കുന്നവർക്ക് പാസ് ബുക്കും ഐഡന്റിറ്റി കാർഡും നൽകുന്നതാണ്.
  • അംഗത്വം  നഷ്ടപ്പെടുന്ന രീതികൾ
  • ആറുമാസത്തിൽ കൂടുതൽ കുടിശിക വരുത്തുക
  • (6 മാസം മുതൽ 24 മാസം വരെ കുടിശിക ഉള്ളവർ ബന്ധപ്പെട്ട വെൽഫയർ ഫണ്ട്‌ ആഫീസർമാർക്ക് അപേക്ഷ നൽകണം.പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണ്.)
    60 വയസ്സ് തികയുക

അംഗത്വം സ്വമേധയാ അവസാനിപ്പിക്കൽ

(മറ്റ് തൊഴിലിൽ പ്രവേശിക്കുകയോ വ്യക്തിപരമായ കാരണങ്ങളാലോ ക്ഷേമനിധി അംഗത്വം റദ്ദ് ചെയ്യണമെന്നുണ്ടെങ്കിൽ തൊഴിലാളിക്ക് അതിനുള്ള അപേക്ഷ വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്.ഇപ്രകാരം അംഗത്വം റദ്ദു ചെയ്യുന്നവർക്ക് ഫണ്ടിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതാണ്.)

വിഹിതം

  • നിലവിൽ തൊഴിലാളി വിഹിതം പ്രതിമാസം 5 രൂപയാണ്. (പദ്ധതി വ്യവസ്ഥ അനുസരിച്ച് ക്ഷേമനിധി വിഹിതം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളിലോ ആണ് അടക്കേണ്ടത്.)
  • അര ഹെക്ടർ മുതൽ ഒരു ഹെക്ടർ വരെയുള്ള ഭൂവുടമകൾ 10 രൂപ പ്രതിവർഷം അടക്കേണ്ടതാണ്.ഒരു ഹെക്ടറിന് മുകളിൽ ഉള്ള ഭൂഉടമകൾ ഹെക്ടറിന് 15 രൂപ വീതം പ്രതിവർഷം അടക്കേണ്ടതാണ്.
  • ആനുകൂല്യങ്ങൾ (റിട്ടയർമെന്റ്)
  • ക്ഷേമനിധി പദ്ധതിയിൽ 40 വർഷം തുടർച്ചയായി അംശാദായം അടച്ച അംഗത്തിന് 25,000 രൂപ റിട്ടയർമെന്റ് ആനുകൂല്യത്തിന് അർഹത ഉണ്ട്.
  • കുടിശിക ഇല്ലാതെ 3 വർഷത്തിൽ കുറയാതെ അംശാദായം അടച്ച് 60 വയസ്സ് പൂർത്തീകരിക്കുന്ന തൊഴിലാളിക്ക് 25,000 രൂപയുടെ ആനുപാതിക തുക ലഭിക്കും.
  • 60 വയസ്സ് (റിട്ടയർമെന്റ്) പൂർത്തി ആയാൽ ബന്ധപ്പെട്ട വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം.അസ്സൽ പാസ് ബുക്ക്‌/ ഐഡന്റിറ്റി കാർഡ്, അപേക്ഷകൻ നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത്) എന്നിവയും സമർപ്പിക്കേണ്ടതാണ്.

മരണാനന്തര സഹായം

  • പ്രായപരിധിക്ക് (60 വയസ്സ്) മുമ്പ് കുറഞ്ഞത് 12 മാസത്തെ എങ്കിലും വിഹിതം അടച്ചതിന് ശേഷം ഒരംഗം മരിക്കുകയാണെങ്കിൽ ആ വ്യക്തിയുടെ നോമിനിക്ക് മരണാനന്തര സഹായം ലഭിക്കുന്നതാണ്.
  • തൊഴിലാളി മരണമടഞ്ഞ തിയ്യതിയിൽ റിട്ടയർ ചെയ്തതായി കണക്കാക്കി ആനുകൂല്യം നൽകുന്നതാണ്.
  • ചുരുങ്ങിയ ആനുകൂല്യം 1000 രൂപയാണ്.പൂർത്തിയാക്കിയ വർഷത്തിന് 625 രൂപ ക്രമത്തിൽ ലഭിക്കും.
  • ഈ ആനുകൂല്യം ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകൾക്കൊപ്പം അംഗം മരിച്ച തിയ്യതി മുതൽ ആറുമാസത്തിനകം സമർപ്പിച്ചിരിക്കണം.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

  • സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ് എൽ.സി, പ്ലസ്‌ടു, വി.എച്ച്എ.സ്സി, ഐ.റ്റി.സി, പൊളി ടെക്നിക്,ബിരുദം,ബിരുദാനന്തരം എന്നിവ പാസ്സായ നിശ്ചിത എണ്ണം കുട്ടികൾക്ക് ഓരോ വർഷവും ജില്ലാടിസ്ഥാനത്തിൽ കരസ്ഥമാക്കിയ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകുന്നതാണ്.
  • സ്കോളർഷിപ്പു കളുടെ എണ്ണം ഓരോ വർഷവും ബോർഡ് നിശ്ചയിക്കുന്നതാണ്.
    ആദ്യ ചാൻസിൽ തന്നെ പാസ്സ് ആയവർക്ക് മാത്രമേ അർഹത ഉള്ളൂ.
  • എസ് എസ് എൽ സി ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി,മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ചേർക്കണം.
  • ക്ഷേമനിധി അംഗത്വം എടുത്തിട്ട് 12 മാസം കഴിഞ്ഞവരുടെ മക്കൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.കുടിശികയും പാടില്ല.
  • പരീക്ഷാ ഫലം പ്രഖ്യാപിച്ച് 60 ദിവസത്തിനകം നിർദ്ദിഷ്ട ഫോറത്തിൽ ആവശ്യമായ രേഖകളോടെ അപേക്ഷ സമർപ്പിക്കണം.

ചികിത്സാ സഹായം

  • സർക്കാർ ആശുപത്രിയിലോ സഹകരണ ആശുപത്രിയിലോ ബോർഡ് അംഗീകരിച്ചിട്ടുള്ള ഇതര ആശുപത്രികളിലോ നടത്തിയ ചികിത്സക്ക് 1000 രൂപ വരെ റീ ഇംപേഴ്സ് ചെയ്തു കൊടുക്കുന്നതാണ്.
    12 മാസത്തെ അംഗത്വം പൂർത്തി ആയിരിക്കണം.കുടിശിക പാടില്ല.
  • അഞ്ചു വർഷത്തിൽ ഒരിക്കലെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
  • ചികിത്സ നടത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, മരുന്നിനുള്ള കുറിപ്പ്,ബില്ല്,പാസ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും കോപ്പി എന്നിവ സഹിതം 60 ദിവസത്തിനുള്ളിൽ ജില്ലാ വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് സമർപ്പിക്കണം.

വിവാഹ ധനസഹായം

  • ക്ഷേമാനിധിയിലെ അംഗങ്ങളായ തൊഴിലാളികളുടെ പെണ്‍മക്കൾക്കും, സ്ത്രീ തൊഴിലാളികൾക്കും വിവാഹധന സഹായമായി പരമാവധി 2000 രൂപ ലഭിക്കും.
  • ഒരു തൊഴിലാളി കുടുംബത്തിന് പരമാവധി രണ്ടു തവണ മാത്രമേ ലഭിക്കുകയുള്ളൂ.
    അപേക്ഷകൻ 12 മാസത്തെ അംഗത്വ കാലാവധി പൂർത്തിയാക്കണം.കുടിശിക പാടില്ല.
    സർക്കാർ/ അർദ്ധ സർക്കാർ / പൊതു മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥകളായ പെണ്‍ മക്കൾക്ക് ഈ ആനുകൂല്യത്തിന് അർഹത ഇല്ല.
  • വിവാഹത്തിന് ശേഷം 90 ദിവസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.അപേക്ഷയോടൊപ്പം പെണ്‍കുട്ടിക്ക് 18 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,പാസ് ബുക്ക്‌,തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,മത സംഘടനകൾ എന്നിവർ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന്റെ ശരിപകർപ്പ്,വിവാഹിതയാകുന്ന പെണ്‍കുട്ടിയും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യ പത്രമോ,റേഷൻ കാർഡിന്റെ പ്രസ്തുത ഭാഗമോ ചേർക്കണം.

പ്രസവാനുകൂല്യം

  • വനിതാംഗത്തിന്റെ രണ്ടു പ്രസവങ്ങൾക്ക് വരെ 1000 രൂപ വീതം ധനസഹായം ലഭിക്കും.
    12 മാസത്തെ അംഗത്വം വേണം.കുടിശിക പാടില്ല.
  • പ്രസവ തിയ്യതി മുതൽ 90 ദിവസത്തിനകം വെൽഫയർ ഫണ്ട്‌ ഓഫീസർക്ക് അപേക്ഷ നൽകണം.പാസ്സ് ബുക്ക്‌,തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും പ്രസവം നടന്ന ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റിന്റെ കോപ്പിയോ / ജനന രെജിസ്റ്റർ സർട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം ഹാജരാക്കണം.

പെൻഷൻ

അറുപത് വയസ്സ് പൂർത്തിയായ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് 300 രൂപ വീതം പ്രതിമാസം പെൻഷൻ ലഭിക്കുന്നതാണ്.

ഈ വിവരം സംബന്ധിച്ച സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ഓൺലൈൻ സേവന കേന്ദ്രത്തിലോ , അക്ഷയയായിലോ ബന്ധപ്പെടുക.

Karshikam 2 group

English Summary: karshaka sheema nidhi board kjoctar2320
Published on: 23 October 2020, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now