Updated on: 20 September, 2022 4:31 PM IST
KCC Latest: കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റലാക്കുന്നതിന് Federal Bankഉം UBIയും

കർഷകർക്ക് ഉടനടി വായ്പ ലഭ്യമാക്കുന്നതിനുള്ള പരീക്ഷണ പദ്ധതിയ്ക്ക് കൈകോർത്ത് ഫെഡറൽ ബാങ്കും (Federal Bank) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും(Union Bank of India). കർഷകർക്കായി വായ്പ നൽകുന്ന ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പ്രകിയ ഡിജിറ്റൽ മോഡിലേക്ക് മാറ്റുന്ന പദ്ധതിക്കാണ് ഫെഡറൽ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും തുടക്കം കുറിച്ചത്. ഇതുവഴി കർഷകർക്ക് സേവനങ്ങളും മറ്റും ഓൺലൈനായി ലഭ്യമാകുമെന്നതാണ് സവിശേഷത.

ബന്ധപ്പെട്ട വാർത്തകൾ: കേരള കർഷക ക്ഷേമനിധി; ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഉ​പ​ഭോ​ക്താ​ക്ക​ൾ ഇനി മുതൽ കിസാൻ ക്രെഡിറ്റ് കാ​ർ​ഡി​നാ​യി ഭൂ​മി​യു​ടെ രേ​ഖകളും മറ്റുമായി ബാങ്ക് സന്ദർശിക്കേണ്ടതായി വരില്ല. പകരം മൊ​ബൈ​ൽ ഫോ​ൺ വ​ഴിയും മറ്റും അ​പേ​ക്ഷ സമർപ്പി​ക്കാം.
നേരിട്ട് ബാങ്ക് ശാഖ സന്ദർശിക്കുന്നതും ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമർപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്നിവയാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഡിജിറ്റൽവൽക്കരണത്തിലൂടെ നടപ്പാക്കുന്നത്.

കെസിസി ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും മറ്റും ഇതിലൂടെ ഒഴിവാക്കാനുമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India)യുടെ (ആർബിഐ- RBI) മാർഗ നിർദേശപ്രകാരം റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബുമായി (ആർബിഐഎച്ച്) സഹകരിച്ചാണ് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നത്.

പദ്ധതിയുടെ വിശദ വിവരങ്ങൾ

മധ്യപ്രദേശിലെ ഹർദ ജില്ലയിൽ യൂണിയൻ ബാങ്ക് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫെഡറൽ ബാങ്ക് തമിഴ്നാട്ടിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് ചെറിയ തുകയുടെ വായ്പകളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ചെറുകിട കർഷകർക്കും ചെറിയ തുകയുടെ വായ്പയാണ് നൽകുന്നത്.

സേവനം മൊബൈൽ ഫോൺ വഴി ലഭ്യമാകുന്നു. ഇതിനായി രേഖ സമർപ്പിക്കേണ്ടതായില്ല. കൂടാതെ, കൃഷിഭൂമിയുടെ പരിശോധന ഓൺലൈനായാണ് നടത്തുക. 2 മണിക്കൂറിനുള്ളിൽ മുഴുവൻ അനുമതിയും വിതരണവും പൂർത്തിയാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്.

എന്താണ് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ്? (What is Kisan Credit Card?)

കർഷകർക്ക് കൃത്യസമയത്ത് വായ്പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി (Kisan credit card scheme). കർഷകർക്ക് ഹ്രസ്വകാലത്തേക്ക് വായ്പ നൽകുകയെന്ന ലക്ഷ്യത്തോടെ 1998-ൽ ആരംഭിച്ച കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി- KCC) പദ്ധതി നബാർഡ്- NABARD (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്) ആണ് രൂപീകരിച്ചത്.

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ കർഷകർക്കുള്ള വായ്പ ആവശ്യകതകൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് കെസിസി പദ്ധതി കൊണ്ടുവന്നത്. ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും അവരുടെ മറ്റ് ചെലവുകൾക്കുമായി ക്രെഡിറ്റ് പരിധി നൽകുന്നതിനും ഇത് സഹായിക്കും.

English Summary: KCC Latest: Federal Bank and UBI to digitize kisan credit card
Published on: 20 September 2022, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now