Updated on: 17 July, 2022 1:41 PM IST
KCC Update: 15 ദിവസത്തിനകം നടപടി പൂർത്തിയാക്കാൻ ബാങ്ക് അധികൃതരോട് നിർദേശം

കർഷകരെ സാമ്പത്തികമായി പിന്താങ്ങുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച കിസാൻ ക്രെഡിറ്റ് കാർഡിനായി (Kisan Credit Card) അപേക്ഷ സമർപ്പിച്ചത് 50 ലക്ഷം കർഷകർ. രാജ്യത്തെ 18 ലക്ഷത്തിലധികം മത്സ്യകർഷകർക്ക് വായ്പ ലഭിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കർഷകർക്ക് കെസിസി അഥവാ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനും അതിനുള്ള നടപടികൾക്കും ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ കിസാൻ ക്രെഡിറ്റ് കാർഡ്: 4 ലക്ഷം രൂപ വരെ വായ്‌പ്പാ സൗകര്യം

അതായത്, കിസാൻ ക്രെഡിറ്റ് കാർഡിനായി കർഷകർ ബാങ്കുകൾ കയറി ഇറങ്ങേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇനിമുതൽ ഉണ്ടാകില്ല.

ബാങ്കിൽ നിന്ന് കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കത്തക്ക വിധത്തിൽ കൂടുതൽ കർഷകരെ കെസിസിയുടെ അംഗമാക്കുന്നതിന് സർക്കാർ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കിസാൻ ക്രെഡിറ്റ് കാർഡിന്റെ അവലോകന യോഗത്തിൽ ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല ഇതിനായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ബാങ്ക് ഇതിനുള്ള ഒരു അപേക്ഷ നിരസിച്ചാൽ ഫീൽഡ് ഓഫീസർക്ക് ഇത് പരിഷ്‌ക്കരിച്ചുള്ള ഫോം വീണ്ടും സമർപ്പിക്കാം.

ഇതുകൂടാതെ, കെസിസിക്ക് നൽകിയ നിർദേശങ്ങൾ ബാങ്കുകൾ പാലിക്കണമെന്നും രൂപാല പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന കർഷകരുടെ അപേക്ഷ കൃത്യമായി പരിഗണിക്കണമെന്നും, ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകരുതെന്നുമാണ് അറിയിപ്പ്.

കെസിസി നടപടികൾക്ക് 15 ദിവസം (15 days for KCC procedures)

അപേക്ഷ നൽകി പതിനഞ്ച് ദിവസത്തിനകം കിസാൻ ക്രെഡിറ്റ് കാർഡ് നൽകണമെന്നാണ് കേന്ദ്രസർക്കാർ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്. കർഷകർക്ക് എളുപ്പത്തിലും കുറഞ്ഞ പലിശയിലും വായ്പ നൽകുക എന്നതാണ് കെസിസിയുടെ പ്രധാന ലക്ഷ്യം.

മത്സ്യകൃഷി ചെയ്യുന്നവർക്കുള്ള ആനുകൂല്യം; വിശദ വിവരങ്ങൾ (Loans for fish farmers: Know more details)

കർഷകർക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി കർഷകർക്കും കെസിസിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ഇതുവരെ 7,35,253 മത്സ്യകർഷകർ കെസിസി നിർമിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 1,42,550 കാർഡുകൾ വിതരണം ചെയ്യാനുള്ള നിർദേശം ലഭിച്ചു. ശേഷിക്കുന്ന കാർഡുകളുടെ പ്രവർത്തനങ്ങൾ വേഗം തന്നെ പൂർത്തിയാക്കാനും സർക്കാർ നിർദേശിച്ചു.
കാലിത്തീറ്റ, വെറ്ററിനറി സഹായം, തൊഴിൽ, ജലസേചനം, വൈദ്യുതി തുടങ്ങിയ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2018-19 ലെ ബജറ്റിൽ കന്നുകാലി കർഷകർക്കും മത്സ്യ കർഷകർക്കും കേന്ദ്ര സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം വ്യാപിപ്പിച്ചതായി അവലോകന യോഗത്തിൽ അറിയിച്ചു.

English Summary: KCC Update: Bank Officials Are Instructed To Complete The Process Within 15 Days
Published on: 17 July 2022, 01:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now