Updated on: 4 December, 2020 11:19 PM IST

കെപ്കോ ആശ്രയ പദ്ധതി

തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ വിധവകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
ഓരോ ഗുണഭോക്താവിനും 10 കോഴിയും, 10 കിലോ തീറ്റയും, 50/- രൂപയുടെ മരുന്നും ലഭിക്കുന്നു.

റൂറൽ ബാക്ക് യാർഡ് പദ്ധതി

കേരളത്തിലെ ഗ്രാമ പ്രദേശത്തുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് ഒരു ചെറിയവരുമാനമാർഗ്ഗവും കോഴിമുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും മുൻനിറുത്തി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് റൂറൽ ബാക്ക്യാർഡ് പൗൾട്രി പദ്ധതി. നമ്മുടെ സംസ്ഥാനത്തെ ഭൂപ്രകൃതിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യവും കണക്കിലെടുത്ത് അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതികളിലൂടെ മുട്ട ഉല്പാദനം വർദ്ധിപ്പിക്കുകയും ഇതിന്റെ ഉപഭോക്താക്കളായ വനിതകൾക്ക് ചെറിയ ഒരു വരുമാന മാർഗ്ഗവുമാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.

ഒരു പഞ്ചായത്തിലെ തിരഞ്ഞെടുക്കുന്ന  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 500 ഗുണഭോക്താക്കൾക്കാ യാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിപ്പെട്ടവർക്കും മുൻഗണന നൽകേണ്ട താണ്. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 45 കോഴികൾ മൂന്ന് ഘട്ടങ്ങളായി വിതരണം ചെയ്യുന്നതാണ്. ആദ്യ ഘട്ടത്തിൽ 20 ഉം രണ്ടാം ഘട്ടത്തിൽ 15 ഉം മൂന്നാം ഘട്ടത്തിൽ 10 ഉം എന്നീ മുറയ്ക്കാണ് വിതരണം നടത്തുന്നത്. ഇതിനു പുറമേ ഓരോ ഗുണഭോക്താവിനും 750 രൂപ കൂട് നിർമ്മാണത്തിനായി നൽകുന്നതാണ്. ഓരോ ഗുണഭോക്താവും കോഴി ഒന്നിന് 35 രൂപ എന്ന നിരക്കിൽ ഗുണഭോക്ത്യ വിഹിതമായി നൽകേണ്ടതാണ്.

കെപ്കോ നഗരപ്രിയ പദ്ധതി

നഗര പ്രദേശങ്ങളിലെ മുട്ടയുൽപാദനം വർദ്ധിപ്പിക്കുക, അടുക്കള മാലിന്യങ്ങൽ നൽകി, മുട്ടയുല്പാദന ചിലവ് കുറയ്ക്കുക, മാലിന്യ സംസ്കരണത്തിന് ഒരു പരിധിവരെ സഹായിക്കുക, കോഴിവളം പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തി പച്ചക്കറി ഉൽപാദനം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി കോർപ്പറേഷൻ മുൻസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ രൂപം നൽകിയിരിക്കുന്ന നൂതന പദ്ധതിയാണിത്.

നഗര പരിധിക്കുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങൾക്ക് എ.പി.എൽ, ബി.പി.എൽ മാനദണ്ഡമില്ലാതെ ഓരോ ഗുണഭോക്താവിനും 5 കോഴിയും, ആധുനിക രീതിയിലുള്ള കൂടും, 5 കിലോ തീറ്റയും, മരുന്നും നൽകുന്നതാണ് ഈ പദ്ധതി. ഗുണഭോക്താക്കൾ നിശ്ചിത തുക ഗുണഭോക്തൃ വിഹിതമായി അടക്കേതുണ്ട്

English Summary: kepco hen breeding schemes
Published on: 04 November 2020, 08:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now