Updated on: 5 August, 2021 10:30 PM IST
KEPCO Chicken

പൊതുവിപണിയേക്കാൾ വിലക്കുറവിൽ കോഴിയിറച്ചി ലഭ്യമാക്കാനൊരുങ്ങി കെപ്കോ. ഓണക്കാലത്ത് ഇറച്ചിക്ക് വിലകൂടാൻ സാധ്യതയുള്ളതിനാൽ കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് കോഴി വാങ്ങാൻ കെപ്കോ തീരുമാനിക്കുകയായിരുന്നു. ഇത് പ്രോസസ് ചെയ്ത് പ്രാദേശിക ഔട്ട്ലെറ്റുകളിലേക്ക് വിതരണം  ചെയ്യും. ഓണക്കാലത്ത് കെപ്കോ പ്രതിദിനം ആയിരം കോഴികളുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് 600-700 എണ്ണമാണ്. 

നിലവിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളിലാണ് കെപ്കോ ചിക്കൻ വിൽക്കുന്നത്. കൂടാതെ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഓണത്തിന് മുമ്പ് ചിക്കൻ ലഭ്യമാക്കാനും കെപ്കോ ശ്രമിക്കുന്നുണ്ട്. അതെസമയം നാടൻ ചിക്കന് പൊതുവിപണിയിൽ കിലോയ്ക്ക് 360 രൂപയാണെങ്കിൽ കെപ്കോയിൽ 215 രൂപയ്ക്ക് ലഭിക്കും. 

 കെപ്കോ ഇനങ്ങൾ - വില 

☛ കോഴി (തൊലിയോടെ): 192 രൂപ
☛ കോഴി (തൊലിയില്ലാതെ): 195 രൂപ
☛ നാടൻ ചിക്കൻ: 215 രൂപ
☛ നാടൻ ചിക്കൻ (സ്‌പെഷ്യൽ): 243 രൂപ
☛ ലിവർ:114 രൂപ
☛  സ്‌പെഷ്യൽ കറി കട്ട്: 220 രൂപ
☛  കറി കട്ട്: 200 രൂപ
☛  ബിരിയാണി കട്ട്: 228 രൂപ
☛ കോഴിക്കാൽ: 255 രൂപ 
☛  ജനതാ ചിക്കൻ: 114 രൂപ
☛  ഡ്രംസ്റ്റിക്ക്: 286 രൂപ
 ☛ ബോൺലെസ് ബ്രെസ്റ്റ്: 333 രൂപ

പൊതുവിപണി- വില

☛ മുഴുവൻ കോഴി (തൊലിയോടെ): 249 രൂപ
☛ മുഴുവൻ കോഴി (തൊലിയില്ലാതെ): 259 രൂപ
☛ നാടൻ ചിക്കൻ: 360 രൂപ
☛ ചിക്കൻ വിംഗ്‌സ് : 259 രൂപ
☛ ലിവർ:119 രൂപ 
☛ കോഴിക്കാൽ: 279 രൂപ
☛ ഡ്രംസ്റ്റിക്ക്: 299 രൂപ
☛ ബോൺലെസ് ബ്രെസ്റ്റ്: 399 രൂപ

English Summary: Kepco planing to offer discount for chicken
Published on: 05 August 2021, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now