Updated on: 1 February, 2022 2:49 PM IST
Kerala Agricultural University celebrates Golden Jubilee

കേരളത്തിൻറെ കാർഷിക മേഖലയുടെ ഹരിത സമൃദ്ധിയുടെ 50 വർഷങ്ങൾ, കേരള കാർഷിക സർവ്വകലാശാല സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു.  ഫെബ്രുവരി 1, 1972 നാണ് കേരള കാർഷിക സർവകലാശാലയുടെ ചരിത്ര ആരംഭിച്ചത്. മാറുന്ന കാലത്തിനൊപ്പം പുതിയ കാൽവെപ്പുകളുമായി, പുതിയ ആശയങ്ങളുമായി സർവ്വകലാശാല കൂടുതൽ മികവോടെ കർഷകരിലേക്ക് പുതിയ സംരംഭങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കപ്പെടുന്നു. 

വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗം  നൂതന രീതികൾ ഉപയോഗിച്ച്  കുറഞ്ഞ ചിലവിൽ ഉഷ്ണ മേഖല പച്ചക്കറി വർഗ വിളകളിൽ  സങ്കരയിന വിത്തുകൾ വികസിപ്പിച്ചത്‌ ചരിത്രനേട്ടമാവുകയാണ്‌.    കക്കിരിയുൾപ്പെടെ   സങ്കര വിത്തുകൾ    തെലങ്കാന,കർണാടക,ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര  എന്നിവിടങ്ങളിലെ  കർഷകരും വ്യാപകമായി കൃഷിയിറക്കിയതോടെ രാജ്യശ്രദ്ധ നേടി.

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

മഴമറയ്ക്കും പുറത്തും കൃഷിയിറക്കാൻ യോജിച്ച   ഹീര, ശുഭ്ര എന്നീ  കുക്കുമ്പർ സങ്കര ഇനങ്ങൾ പെൺ ചെടികളെ ഉപയോഗിച്ച്  പച്ചക്കറി ശാസ്ത്ര വിഭാഗം ഉരുത്തിരിയിച്ചിട്ടുണ്ട്  തുറസായ സ്ഥലത്ത്‌   പരിസ്ഥിതി സൗഹൃദമായി   തേനിച്ചകളെ ഉപയോഗിച്ചുള്ള പരാഗണം വഴി ഈ ഇനത്തിന്റെ  വിത്തുണ്ടാക്കാനാവും.   കനത്ത വിളവും ലഭിക്കും. ഗൈനീഷ്യസ്‌ ടെക്നോളജി എന്ന  ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ  അപൂർവമായാണ്‌ വിനിയോഗിച്ചിട്ടുള്ളത്‌.

പോളിഹൗസിനു യോജിച്ച   പ്രത്യേക കക്കരിയിനം  സെൻട്രൽ സീഡ്സ്  സബ്  കമ്മിറ്റിയുടെ അംഗീകാരം നേടി.   ഈ ഇനം വിത്തിന്‌  അഞ്ചു രൂപയാണ് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്.  എന്നാൽ കെപിസിഎച്ച്- 1  കക്കിരി  ഒരു രൂപയ്‌ക്ക്‌  കാർഷിക സർവകലാശാലയിൽ നിന്നും  ലഭ്യമാണ്‌.   കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ  വികസനവും പ്രധാന നേട്ടമാണ്‌.2015ൽ   മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ ഹൈബ്രിഡ്  സ്വർണയും,2017ൽ ചുവന്ന കാമ്പുള്ള ശോണിമയും പുറത്തിറക്കി.  കെആർഎച്ച് -1 എന്ന ഹൈബ്രിഡ്  പീച്ചിങ്ങ 2019ൽ പുറത്തിറക്കി.  വഴുതനയിൽ നീലിമ എന്ന സങ്കര ഇനവും  വെള്ളാനിക്കരയിൽ നിന്നും  പുറത്തിറക്കി. നീലിമ ബാക്ടീരിയൽ വാട്ട  രോഗത്തെ പ്രതിരോധിക്കുന്ന സങ്കര ഇനമാണ്. 

English Summary: Kerala Agricultural University celebrates Golden Jubilee
Published on: 01 February 2022, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now