കേരള കാർഷിക സർവ്വകലാശാല ഇ -പഠന കേന്ദ്രം "സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി ഈ മാസം 20ന് തുടങ്ങുന്നു.
കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സിൽ ചേരുന്നതിന് ഈ മാസം 19 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ ഒൻപത് സെക്ഷനുകൾ ഉണ്ട്.
Kerala Agricultural University e-Learning Center is launching an online training program on "Safe Food is Our Right" on the 20th of this month. Classes are conducted by scientists from the Kerala Agricultural University. You must register by the 19th of this month to join this course. There are nine sections in this training which lasts for 20 days. K.A. Training can be completed using the U MOOC platform at any time of the day for half to one hour. Studies can be done using a computer or a mobile phone. You can register by clicking on the link www.celkau.in.MOOC / Default.aspex. Those who have registered will be able to attend classes from January 20 by clicking on the Access button and using their user ID and password.
കെ.എ. യു MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന് ഏതുസമയത്തും അര മുതൽ ഒരു മണിക്കൂർ ഉപയോഗപ്പെടുത്തി പരിശീലനം പൂർത്തിയാക്കാവുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ചോ മൊബൈൽ ഫോൺ ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. www.celkau.in.MOOC/Default.aspex എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യതു രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്തവർക്ക് ജനുവരി 20 മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്തു യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.